0%

Chapter Title : അബ്രഹാമിന്റെ സന്തതി 7 [സാദിഖ് അലി] [Climax]

Author : Kambikathakal Read All Parts 499

മഴപെയ്യുന്നു..വലതുകയ്യിൽ വാൾ പിടിച്ച് താഴെക്ക് നോക്കി ഞാൻ നിന്നു. മഴതുള്ളികൾ എന്റെ തലയിൽ നിന്ന് മുടിയിഴകളിലൂടെ മുഖത്തേക്കിറങ്ങി ചോരയുമായി ലയിച്ച് ഭൂമിയിലേക്ക് ഒലിച്ചിറങ്ങികൊണ്ടിരുന്നു

നാദിയാടെ മുഖം എന്റെ മനസിൽ തെളിഞ്ഞു. എന്റെ നെഞ്ചിൽ എരിയുന്ന തീ കണ്ണിലൂടെ പുറത്തുവന്നു.. കണ്ണീർ രൂപത്തിൽ ... എന്റെയടുത്തേക്ക് ഓടി വന്ന ഒരുത്തൻ ഇരുമ്പുവടി കൊണ്ട് ഓങ്ങിയടിച്ചു.. എന്റെ ഇടതുകൈകൊണ്ട് ഞാനത് പിടിച്ച് വലത് കയ്യിലിരുന്ന വാളുകൊണ്ട് അവന്റെ കഴുത്ത് നോക്കി വെട്ടി. ശേഷം വന്നവരെയെല്ലാം ഞാൻ കഴുത്തിലും വയറിലും കയ്യിലും കാലിലുമെല്ലാം കണ്ടം തുണ്ടം വെട്ടുകയായിരുന്നു. ..വെറിപിടിച്ച ഒരു കാട്ടുമൃഗത്തേപോലെയായി ഞാൻ പുറത്ത് നിന്നിരുന്ന ഗുണ്ടകളൊക്കെ തീർന്നു.. ഇനി കോശിയും മുസാഫിറും പിന്നെ , കണ്ടാൽ വിദേശിയെന്ന് തോന്നുന്ന കോട്ടു സ്യൂട്ടുമിട്ട ഒരാളും..

കയ്യിൽ വാളുമായി അവരുടെ അടുത്തേക്ക് പതിയെ ഞാൻ നടന്നു.. മുസാഫിർ ന്റെ കൂടെയുണ്ടായിരുന്ന ആ വിദേശി, കയ്യടിച്ചുകൊണ്ട് മഴയ്ത്തേക്കിറങ്ങി.. അയാൾ ഓവർകോട്ടും ഷർട്ടും ഊരിമാറ്റി.. സിക്സ്പാക്കും മറ്റുമൊക്കെയായി ബ്രൂസ്ലിയെ പോലെ തോന്നുന്ന ഒരാൾ.. ഞാനയാളുടെ മുമ്പിൽ നിന്നു.. അയ്യാളുടെ‌നേരെ വീശിയ വാൾ അയ്യാൾ എന്റെ കൈയ്യിൽ പിടിചു.. തിരിച്ചു.. ഞാനുമൊന്ന് തിരിഞ്ഞ് കൈ നേരെയാക്കി.. അപ്പോഴെക്കും വാൾ താഴെ പോയിരുന്നു.. ഞാൻ വാളിലേക്കൊന്ന് നോക്കി തിരിയുമ്പൊ ഞാനറിഞ്ഞു , അയ്യാളുടെ‌മുഷ്ട്ടി എന്റെ മുഖത്തിനു നേരെ വരുന്നത്.. ഞാനൊന്ന് ഒഴിഞ്ഞുമാറി.. മുസാഫിറും കോശിയും ഇരിപ്പിടങ്ങളിൽ ഇരുന്ന് കാണുന്നു.. അയ്യാൾ പെട്ടന്ന് വലത് കൈ കൊണ്ട് എന്റെ മുഖത്തിനു നേരെ വീശി ഞാനത് ഇടം കയ്യ് കൊണ്ട് തടഞ്ഞു.. അടുത്ത മാത്രയിൽ അയ്യാളുടെ ഇടതുകൈ എന്റെ മുഖത്തിനു നേരെ...

💬 Comments

View all comments