0%

Chapter Title : അബ്രഹാമിന്റെ സന്തതി 8 [Climax 2] [സാദിഖ് അലി]

Author : Kambikathakal Read All Parts 581
ട്രീറ്റ്മെന്റിനു വിധേയമായിട്ടുണ്ട്.. അങ്ങനെ ഒരു ദിവസം ജോർജ്ജ് സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ "മുസാഫിർ " എന്ന പേരു പറഞ്ഞു.. ആ പേർ കേട്ട് എന്റെ തലക്കുള്ളിൽ ഇടിവെട്ടും പേമാരിയും എത്തി... ഞാൻ രണ്ട് കൈകൊണ്ടും ചെവി പൊത്തിപിടിച്ച് അലറി... എന്റെ മെമ്മറി ജെറ്റ് വിമാനത്തേക്കാൾ സ്പീഡിൽ ഓടാൻ തുടങ്ങി.. ഞാൻ മറ്റൊരു ലോകത്തേക്ക് എടുത്തെറിയുന്നപോലെ...എന്റെ കണ്ണു ചുവന്നുതുടുത്തു... കത്തിയെരിയുന്ന ആലപോലെയായി അത്. ഞാൻ ജോർജ്ജിന്റെ കോളറിൽ കുത്തിപിടിച്ചു... എന്റെ കണ്ണിൽ പകയുടെ തീക്കനൽ കത്തിതുടങ്ങി.. അത് കണ്ട് അറ്റെൻഡർ മാരും മറ്റുമൊക്കെ വന്ന് എന്നെ പിടിച്ചു.. അവർ ആറേഴു പേരും പിന്നെ ജോർജ്ജും പിടിച്ചിട്ടും ഞാൻ നിന്നില്ല.. അവരെ അക്രമിക്കാൻ തുടങ്ങി ഞാൻ.. വന്നവരെയൊക്കെ ചവിട്ടിയും മുഖത്തടിച്ചും തെറുപ്പിച്ചു.. അവിടെയുണ്ടായിരുന്ന വസ്തുക്കളുമൊക്കെ എടുത്തെറിയാനുമൊക്കെ തുടങ്ങി.. കുറെ അധികം പേർ വന്ന് എന്നെ പിടിച്ചുകൊണ്ടുപോയി.. ഷോക്ക് റൂമിലേക്ക്... അന്ന് ഓരൊ തവണയും എന്റെ ദേഹത്തിലൂടെ കറണ്ട് പാസ്സ് ചെയ്യുമ്പോഴും ആ പേരു ഞാൻ മറന്നില്ല... " മുസാഫിർ".
ശേഷം ഞാൻ മയക്കത്തിലേക്ക്.. ബെഡിൽ കിടക്കുന്ന എന്റെയടുത്ത് വന്നിരുന്ന് ജോർജ്ജ് പൊട്ടികരഞ്ഞു.. "സാദിഖെ,.. നിന്നെയിനിക്ക് വേണമെടാാ ആ പഴയ സാദിഖായി..." അവൻ പൊട്ടികരഞ്ഞു.. കുറെ കഴിഞ്ഞ് ഞാൻ ഉറക്കത്തിൽ എഴുന്നേറ്റു.. ബെഡിലിരുന്നു.. എന്റെ തല വിങ്ങിപൊട്ടുകയായിരുന്നു.. ഞാൻ തലയിൽ അമർത്തിപിടിച്ചുകൊണ്ട് അങ്ങെനെയിരുന്നു.. പെട്ടന്ന് ഞാൻ ഓർമ്മയുടെ ഓളങ്ങളിലൂടെ എന്റെ പഴയ ജീവിതത്തിലേക്ക് പോയി.. കുറെ നേരം അങ്ങനെ കണ്ണടച്ച് ഞാനിരുന്നു.. പതിയെ ഞാൻ കണ്ണു തുറന്നു.. ഞാൻ അവിടെയുണ്ടായിരുന്ന കണ്ണാടിയുടെ മുമ്പിലേക്ക് നടന്നു.. കണ്ണാടിയിൽ നോക്കി ,ചോരചിന്തിയ കണ്ണുകൾ..., ഷേവ് ചെയ്യാതെ വളർന്ന്

💬 Comments

View all comments