Chapter Title : അബ്രഹാമിന്റെ സന്തതി 8 [Climax 2] [സാദിഖ് അലി]
കൈനീട്ടി.. കൂടെയുണ്ടായിരുന്നവൻ അതിലേക്ക് ഒരു കത്തി വെച്ചുകൊടുത്തു.. മുസാഫിർ കത്തി വാങ്ങി.. എന്നെ ഷർട്ടിൽ കുത്തിപിടിച്ച് അവൻ..
" അബ്രഹാമിന്റെ സന്തതി ത്ഫൂ.."
എന്ന് പറഞ്ഞ് മുഖത്തേക്ക് കാറി തുപ്പി എന്റെ വയറ്റിലേക്ക് കൈയ്യിലുണ്ടായിരുന്ന കത്തി കുത്തിയിറക്കി..
എന്നെ സൈഡിലേക്ക് വലിച്ചെറിഞ്ഞു..
"എവിടേലും കൊണ്ടുപോയി കുഴിവെട്ടി താഴ്ത്തടാ രണ്ടിനേം.."
മുസാഫിർ കൽപ്പിച്ചു..
കൂടെയുള്ളവർ എന്നെയും നാദിയായേം പൊക്കിയെടുത്ത് വണ്ടിയിൽ കയറ്റിയിട്ടു.
ആ വണ്ടി പുറപ്പെട്ടു..
കുറച്ച് ദൂരം കഴിഞ്ഞതും വണ്ടിയുടെ മെയ്‌ൻ ഗ്ലാസ് തകർത്ത് ഉള്ളിൽ കയറിയ കരിങ്കല്ല് പാളി ഡ്രൈവറുടെ തലയിലടിച്ചു..നിയന്ത്രണം തെറ്റിയ വണ്ടി ഡ്രൈവർ ചവിട്ടിനിർത്തി..
കല്ലുകൊണ്ടുള്ള ഏറുകൊണ്ട തല പൊതിപിടിച്ച് ഡ്രൈവർ പുറത്തേക്ക് നോക്കി..
കയ്യിൽ ഒരു കല്ലുമായി റോഡിനു നടുവിലൂടെ നടന്നടുക്കുന്ന ജോർജ്ജ്..
ജോർജ്ജിനെ കണ്ടതും വണ്ടിയിലുണ്ടായ രണ്ട് പേരും ഇറങ്ങിയോടി..
ജോർജ്ജ് വണ്ടിയുടെ ബാക്ക് ഡോർ തുറന്നു.. ഉടനെ ഞങ്ങൾ രണ്ടുപേരെയും ഹോസ്പിറ്റലിലേക്ക് എടുത്തു ജോർജ്ജ്..
മണിക്കൂറുകൾക്ക് ശേഷം ഞാൻ കണ്ണു തുറന്നു..
ഹോസ്പിറ്റൽ ബെഡിൽ കിടന്നുകൊണ്ട് ഞാൻ ചുറ്റും നോക്കി.. ഒരു പരിചയവുമില്ലാത്ത കുറെ മുഖങ്ങൾ എന്റെ ചുറ്റും നിൽക്കുന്നു..
വയറിലേയും തലയിലേയും ശക്തമായ വേദന ഞാൻ തിരിച്ചറിഞ്ഞു... ചുറ്റും കൂടി നിന്നവരോട് എനിക്ക് എന്തെന്നില്ലാത്ത ദേഷ്യം വരികയായിരുന്നു..
ഞാനെണീക്കാനും അവരെ ഉപദ്രവിക്കാനും ശ്രമിക്കുന്നത്കണ്ട് ഡോക്ടർ വന്ന് ഉറങ്ങാനുള്ള മരുന്ന് കുത്തിവെച്ചു.. ഞാൻ ഉറങ്ങി...
ഡോക്ടർ ടെ മുറിയിൽ,,..
"നിങ്ങൾ ഭയപെടേണ്ട , തലക്കേറ്റ അടിയിൽ അദ്ധേഹത്തിന്റെ ഓർമ്മക്ക് ചെറിയൊരു തകരാറ്.."
"ഡോക്ടർ, അവൻ എന്നെ പോലും ഓർമ്മിക്കുന്നില്ല..."!! ജോർജ്ജ് പറഞ്ഞു..
" ശരിയായിക്കോളും മെല്ലെ മെല്ലെ..," ഡോക്ടർ
💬 Comments
View all comments