Chapter Title : അച്ചുവിൻ്റെ അമ്മ എൻ്റെയും 4 [ദുഷ്യന്തൻ]
ഒരു ശാപ വാക്കുകൾ പോലും എന്നെ പറഞ്ഞിട്ടില്ല....
ഇവിടെ ഈ സ്ഥലത്ത് പലതും എന്നെ പലതും ഓർമിക്കുന്നു. എല്ലാം ഒരു കണക്ഷൻ ഉള്ള പോലെ..
ഇവിടെ വന്നിട്ട് സ്വന്തം പാചകവും ഹോട്ടൽ ഭക്ഷണവും കഴിച്ചു മടുത്ത എനിക്ക് ഇതൊരു വല്ലാത്ത ഉണർവ്വാണ് തന്നത്.
ഞാൻ ആസ്വദിച്ച് കഴിക്കുന്നത് നോക്കി നിൽക്കുകയാണ് രേവതി.
“ ആൻ്റി കഴിക്കുന്നില്ലേ.. ??”
പെട്ടെന്ന് തോന്നിയതങ്ങ് ഞാൻ ചോദിച്ചു.
“ ഇല്ല ഞാൻ പിന്നെ കഴിച്ചോളാം..”
സ്ഥായിയായ ഭാവത്തിൽ ഒരു സിമ്പിൾ മറുപടി. മറ്റൊന്നും ഞാൻ പ്രതീക്ഷിച്ചില്ല.
എങ്കിലും ഞാൻ ചോദിച്ചതിന് ശേഷം അവരുടെ മുഖത്ത് വന്ന തെളിച്ചം ഞാൻ കാണാതിരുന്നില്ല.
“ ഇയാളുടെ ശരിക്കുമുള്ള പേരെന്താ.??”
രേവതി മറ്റൊന്നും ചോദിക്കാനില്ലാത്ത പോലെ ചോദിച്ചു
“ ശ്രീക്കുട്ടൻ..” അച്ചു എടുത്തടിച്ചപോലെ അമ്മക്ക് ഉത്തരം കൊടുത്തു.
അമ്മു ചിരി അടക്കി എന്നെത്തന്നെ നോക്കിയിരുന്നു.
“ ഏയ്.. അങ്ങനെയല്ല!!!. എൻ്റെ പേര് ശ്രീരഞ്ജൻ എന്നാ.. ”
“ ഹേ.. അപ്പോ ശ്രീക്കുട്ടൻ എന്നല്ലേ..”
“ നീ എന്തൊക്കെയാ ഈ പറയുന്നേ.?? നിന്നോട് ആരാ ഈ മണ്ടത്തരം ഒക്കെ പറഞ്ഞ് തന്നത്??”
എന്നെ നോക്കി അന്തിച്ചിരുന്ന അച്ചൂനോട് ചിരിച്ചുകൊണ്ട് ഞാൻ തിരക്കി.
കൈ മലർത്തി കാണിക്കാൻ അല്ലാതെ അവൾക്ക് ഒന്നും കഴിഞ്ഞില്ല.
“ എവിടാ ജോലി ചെയ്യുന്നെ??”
വീണ്ടും രേവതിയുടെ ശബ്ദം കേട്ടു
“ ഞാൻ IT... DSP ltd ിൽ.. അവിടെ ടൗൺ ഹാളിൻ്റെ ഒപ്പോസിറ്റ്. ”
“ ഹാ.. ഇതിന് മുൻപോ??”
“ അല്ലാ.. ഫസ്റ്റ് ടൈം ആണ്. ”
“ ഹോ.. വീട്
💬 Comments
View all comments