Chapter Title : അച്ചുവിൻ്റെ അമ്മ എൻ്റെയും 4 [ദുഷ്യന്തൻ]
ഓകെ എവിടാ.. ??”
അങ്ങ് തുടങ്ങി ഒരു മാതിരി questioning ആയിരുന്നു പിന്നങ്ങോട്ട്. തെറ്റ് പറയാൻ പറ്റില്ല. മോൾടെ കൂടെ ഇങ്ങനെ വീട്ടിൽ ഒരുന്ന് ചോറ് കേറ്റുമ്പോ ചോദിച്ച് അറിയേണ്ടത് അവരുടെയും ആവശ്യമാണല്ലോ..
ഒരുപാട് ചോദിച്ചെങ്കിലും ഒരു അപരിചിതനോട് പറയാൻ മടിക്കുന്ന ഉത്തരങ്ങളൊന്നും പ്രതീക്ഷിക്കാത്ത മട്ടിലായിരുന്നു ഓരോ ചോദ്യങ്ങളും. ചോദ്യങ്ങൾക്ക് ശേഷം ഒരു പുഞ്ചിരി സമ്മാനിച്ച് എൻ്റെ ഒഴിഞ്ഞ പാത്രത്തിലേക്ക് വീണ്ടും ചോറ് വിളമ്പാൻ തുടങ്ങി.
“ അവിടെ ഒരു ചാന്ദിനിയെ അറിയുമോ?? അവിടെയാ അതിനും ജോലി.”
“ ങും.. അറിയാം.”
ചാന്ദിനി.. എൻ്റെ ഒന്ന് രണ്ട് ക്യാബിന് അപ്പുറത്ത് ഇരിക്കുന്ന ഒരു പെണ്ണ്. കണ്ട് പരിചയമുണ്ട്. പ്രൊഫഷൻ ഭാഗമായി എപ്പോളോ സംസാരിച്ചിട്ടുമുണ്ട്. ഒരു ജാഡ തെണ്ടി.അത്രേ ഉള്ളു..
കഴിച്ച് എഴുന്നേൽക്കുന്ന വരെയും രേവതി ചോദ്യോത്യരങ്ങൾ തുടർന്നു. ഇപ്പൊ ആ മുഖത്ത് ഒരു ചെറിയ തെളിച്ചമൊക്കെയുണ്ട്.
“ ആഹാരം ഒക്കെ ഇഷ്ടപ്പെട്ടോ.. ??”
തൻ്റെ പാചകത്തിൽ മറ്റുള്ളവർ തൃപ്തരാണോ എന്ന് അറിയാനുള്ള ഏതൊരു പെണ്ണിൻ്റെയും ത്വര. അത് സ്വഭാവികമാണ്.
“ ആൻ്റീ.. ഞാൻ ഇത്രക്ക് സ്വാദോട് കൂടെ വല്ലോം കഴിക്കുന്നത് കാലങ്ങൾക്ക് ശേഷമാ.. പണ്ട് അമ്മയും അമ്മായിയും ഒക്കെ വെച്ച് വിളമ്പിതന്നത് ഓർമ വന്നു.”
ഒന്ന് പുകഴ്ത്തി കയ്യിലെടുക്കാമെന്ന് വിചാരിച്ച് പറഞ്ഞതാണെങ്കിലും അതാണ് സത്യം...
എൻ്റെ പറച്ചില് കേട്ട് രേവതി ആകെ അങ്ങ് സുഖിച്ചു.
കൂടെ അമ്മുവിൻ്റെ വക ഒരു ചോദ്യവും.
“ ഇവിടെ വന്നിട്ട് നട്ടിൽ പോയില്ലേ?? ഇനി എന്നാ പോകുന്നെ??”
“ ഇനി പോയിട്ടും വല്യ കാര്യമില്ല.. അവിടെ കാണാനും വെച്ച് വിളമ്പി തരാനും
💬 Comments
View all comments