Chapter Title : അച്ചുവിൻ്റെ അമ്മ എൻ്റെയും 4 [ദുഷ്യന്തൻ]
ഒന്നും ആരുമില്ല..”
ആ പറച്ചിലിൽ എല്ലാരുടെയും മുഖത്ത് വന്ന മാറ്റം ഞാൻ കണ്ടു. തുടർന്ന് ചോദിക്കില്ലെന്നറിയം.. എങ്കിലും അവരുടെ മുന്നിൽ പിന്നെ ഇരിക്കാൻ തോന്നിയില്ല. എഴുന്നേറ്റ് പോകുന്നത് മര്യാദ അല്ലെന്ന് തോന്നിയത് കൊണ്ട് അവിടെ തന്നെയിരുന്നു. രേവതിയുടെ കണ്ണുകൾ എന്നെത്തന്നെ നോക്കി. അതിൽ സാധരണയുള്ള കടുപ്പം ഇപ്പോഴില്ല. അച്ചു തുടർന്ന് എന്തോ ചോദിക്കാൻ തുടങ്ങിയെങ്കിലും രേവതി നയത്തിൽ അവളെ തടഞ്ഞു.
പിന്നെ എന്തൊക്കെയോ സംസാരിച്ചുകൊണ്ട് സമയം മുന്നോട്ട് പോയി.
സമയം മൂന്നരയായി. ഒരു ഓർമപ്പെടുത്തൽ പോലെ ഞാൻ പറഞ്ഞു.
“ പോകണ്ടേ.??” അമ്മുവിനെ നോക്കി ഞാൻ ചോദിച്ചു..
ഹാം.. എന്നാ പോയേക്കാം. വാ.. അമ്മുവും ok പറഞ്ഞു.
“ അതേ.. എങ്കിൽ കേക്ക് ഇരുപ്പുണ്ട് . രാത്രിയിൽ മുറിക്കാൻ ഇരുന്നതാ. പിന്നെ ഇപ്പൊ നിങ്ങളുമുണ്ടല്ലോ. അതകൂടെ കട്ട് ചെയ്തിട്ട് ഇറങ്ങാം” ഞാൻ പറഞ്ഞത് കെട്ട് എഴുന്നേറ്റ അമ്മുവിനോട് രേവതി പറഞ്ഞു.
കേട്ടയുടനെ അച്ചു ഹാപ്പി. മുഖത്ത് ഒരു തെളിച്ചം. അതുപിന്നെ എപ്പോഴും അങ്ങനെതനെയാണല്ലോ.
കേക്ക് കട്ട് ചെയ്യാം എന്ന് പറഞ്ഞ ഉടനെ അമ്മു വയറിൽ ഒന്ന് തലോടി. ഇനി ഇതിൽ സ്ഥലമുണ്ടോ എന്ന് നോക്കും പോലെ. പിന്നീട് എന്നെ ഒരു നോട്ടം. തുടർന്ന് മറ്റു കണ്ണുകളും. ഒരു അനുവാദം പോലെ.
“ എന്നാപ്പിന്നെ കേക്ക് കൂടെ തട്ടിയിട്ട് പോകാം ല്ലേ??” അമ്മു.
നിക്കണോ വേണ്ടയോ എന്നൊരു സംശയം ഉണ്ടായില്ല. എൻ്റെ മുഖത്ത് മാറ്റമൊന്നും വരുന്നില്ലെന്ന് കണ്ട ഒരാളുടെ നൂറു വോൾട്ടിൽ കത്തി നിന്ന മുഖം മങ്ങി. അതിൽ എനിക്ക് ഒരു പ്രയാസം പോലെ. അത് കൊണ്ട് ഞാനും
💬 Comments
View all comments