Chapter Title : അച്ചുവിന്റെ അശ്വിനും ശ്രീയും [Paul Mathew]
പോലെ കണ്ണടച്ച് കാണിച്ചു. പിന്നെ അവൾ ബാഗ് എടുത്തു അച്ചുവിനെ നോക്കി.
"ചേച്ചി ധൈര്യം ആയി പോയി വാ" അച്ചു ശ്രീയോട് പറഞ്ഞു. "ഏട്ടാ നോക്കികൊള്ളണേ" എന്ന് അശ്വിനോട് കൂട്ടി ചേർത്തു.
അശ്വിന് ശ്രീയുടെ കൈയ്യിൽ പിടിച്ച് മുന്നോട്ട് നടന്നു. ആ നീക്കം ഒട്ടും പ്രതീക്ഷിക്കാത്തിരുന്ന ശ്രീ ആദ്യ തന്റെ കൈയ്യിൽ പിടിച്ച ആ കൈയ്യിലേക്കും പിന്നെ അവനേയും നോക്കി യാന്ത്രികമായി അവനോട് ഒപ്പം നടന്നു.
"പിന്നെ പെട്ടെന്ന് തിരിച്ചും വരണം. ഇവിടെ ഒരുത്തി കാത്തിരിക്കുന്നുണ്ട് എന്ന് ഓർമ്മ വേണം. ഗേൾസ് ഹോസ്റ്റലിൽ ഈ ചേച്ചിയുടെ കൂടെ കേറി പൊറുതി തുടങ്ങരുത്" എന്ന് ഉറക്കെ വിളിച്ചു പറഞ്ഞു അച്ചു ഉറക്കെ ചിരിച്ചു.
അശ്വിൻ അതിന് പ്രതികരിച്ചില്ല എങ്കിലും ശ്രീ ഈ കുട്ടി എന്താ ഇങ്ങനെ ഒക്കെ തന്റെ കാമുകനോട് പറയുന്നത് എന്ന് അത്ഭുതത്തോടെ രണ്ടാളേയും മാറി മാറി നോക്കി യാന്ത്രികമായ ആ നടത്തം തുടർന്നു.
പക്ഷേ എന്തോ അവന്റെ പിന്നാലെ ഉള്ള ആ പോക്ക് അവൾക്ക് ഒത്തിരി ഇഷ്ടമായി. ആ കാന്താരി അച്ചുവിനോട് അസൂയ തോന്നി എങ്കിലും എന്തോ ഒരു പ്രത്യേക ഇഷ്ടം അവളോടും തോന്നി. ചുമ്മാതല്ല ഇങ്ങേർ അവളെ ഇഷ്ടപ്പെട്ടത്. കുറച്ചു നേരത്തെ പരിചയം കൊണ്ട് തന്നെ തനിക്ക് വരെ ഒരു ഇഷ്ടം തോന്നി.
അവർ ബൈക്ക് പാർക്ക് ചെയ്തിരുന്ന ഭാഗത്തേക്ക് അവർ നടന്നെത്തി. അശ്വിൻ കൂടെ ഉള്ളത് കൊണ്ട് ഒരാളും അവളോട് അടുത്തില്ല. അടുത്ത് വന്ന രണ്ട് പേർ അവന്റെ ഒറ്റ നോട്ടത്തിൽ തന്നെ പിന്നോട്ട് മാറി.
എന്താ ഒരു പവർ. അവളിൽ അനുനിമിഷം
💬 Comments
View all comments