Chapter Title : അച്ചുവിന്റെ അശ്വിനും ശ്രീയും [Paul Mathew]
വെള്ളിയാഴ്ച ഹോളി പോലെ ആഘോഷം നടത്തും. ഇതിനെ പറ്റി അറിയാതെ വരുന്ന ഫസ്റ്റ് ഇയർ പിള്ളേർ ആണ് പ്രധാന ഇരകൾ. ചേച്ചിയെ പോലെ വെള്ള ഒക്കെ ഇട്ട് വന്ന് പലരും പെട്ട് പോയിട്ടുണ്ട്"
അപ്പോഴാണ് രാവിലെ ഗായത്രി പറഞ്ഞതിന്റെ പൊരുൾ ശ്രീക്ക് മനസ്സിലായത്.
"അയ്യോ ഇനി ഞാൻ ഇപ്പോ എന്ത് ചെയ്യും? എനിക്ക് ആകെ ഉള്ള വെള്ള ചുരിദാർ ആണിത്. അച്ഛൻ വാങ്ങി തന്നതാ"
"ചേച്ചി പേടിക്കേണ്ട എട്ടൻ കൂടെ ഉള്ളപ്പോൾ ആരും ഒന്നും ചെയ്യില്ല. പിന്നെ ഇനി ക്ലാസ്സിൽ കയറാൻ പോകണ്ട. കുറച്ചു കഴിഞ്ഞു നമുക്ക് ഒന്നിച്ച് പുറത്തേക്ക് പോകാം" അച്ചു പറഞ്ഞു
"അറ്റൻഡൻസ്...!?" അവൾ ഒരു ചോദ്യം പോലെ സ്വയം പറഞ്ഞു
" ഇന്ന് ആരും അങ്ങനെ അറ്റൻഡൻസ് എടുക്കില്ല" അച്ചു അവൾക്ക് കുറച്ച് ആശ്വാസം പകരുന്നു കൊണ്ട് പറഞ്ഞു
"ചേച്ചി എവിടെ ആണ് താമസിച്ചിരുന്നത്?" അച്ചു ചോദിച്ചു
"കോളേജ് ഹോസ്റ്റലിൽ ആണ്" അവൾ പറഞ്ഞു "അതെ അവർ ഒന്നും ചെയ്യില്ലല്ലോ അല്ലേ?" തെല്ലുരു പേടിയോടെ ശ്രീ അശ്വിനെ നോക്കി ഒന്നൂടെ ഉറപ്പിക്കാൻ ചോദിച്ചു
അവളുടെ പേടി മനസ്സിലാക്കിയിട്ടെന്നോണം അച്ചു അശ്വിനെ നോക്കി പറഞ്ഞു "ഏട്ടാ എന്ന ഈ ചേച്ചിയെ ഒന്ന് കൊണ്ടുപോയി ആക്കിയിട്ട് വാ"
അവൾ പറയാൻ കാത്തിരിക്കുന്നത് പോലെ അവൻ എഴുന്നേറ്റു "വാ പോകാം" എന്ന് പറഞ്ഞു
"പറയാൻ കാത്തിരിക്കുന്നത് പോലെ ആണല്ലോ എഴുന്നേൽക്കുന്നത്! എന്താ ഒരു താൽപര്യം" അച്ചു ചിരിച്ചു കൊണ്ട് പറഞ്ഞു. അവനും ഒന്ന് പുഞ്ചിരിച്ചു
ശ്രീ ആദ്യം അവനെ ഒന്ന് നോക്കി. അവൻ ഒന്നും ഇല്ല എന്ന
💬 Comments
View all comments