Chapter Title : അച്ചുവിന്റെ അശ്വിനും ശ്രീയും [Paul Mathew]
ജൂനിയർ ആണല്ലോ. ഏട്ടൻ 2nd MA English ആണ്" അച്ചു പറഞ്ഞു
അശ്വിനും ശ്രീയും പരസ്പരം നോക്കി ഒന്ന് പുഞ്ചിരിച്ചു. അവരെ പറ്റി അവൾക്ക് അറിയാമായിരുന്നു എങ്കിലും ഒരു പരിചയപ്പെടൽ നല്ലതാണല്ലോ.
"ഞാൻ 2nd BA Psychology ആണ്. പേര്..." അവൾ മുഴുവിപ്പിക്കും മുമ്പേ ശ്രീ പറഞ്ഞു "അറിയാം. അശ്വതിയും അശ്വിനും അല്ലേ" ശ്രീ പറഞ്ഞു
"ആഹാ നമ്മൾ അത്രയും ഫേമസ് ആണോ" അവൾ അശ്വിനെ നോക്കി ചോദിച്ചു. അതിനും ഒരു ചെറു പുഞ്ചിരി മാത്രമേ അവനിൽ നിന്നും വന്നുള്ളൂ. ഇയാൾക്ക് എന്താ ശരിക്ക് ചിരിക്കാൻ അറിയില്ലേ ശ്രീ ചിന്തിച്ചു.
പെട്ടെന്ന് അവൻ അവളുടെ പിന്നിലേക്ക് നോക്കി, ആ മുഖഭാവം മാറുന്നത് കണ്ടു. ഞൊടിയിടയിൽ അവൻ ഇരുന്നിടത്ത് നിന്നും എഴുന്നേറ്റ് അവളുടെ നേരേ കുതിച്ചു. എന്താ സംഭവിക്കുന്നത് എന്നറിയാതെ അവൾ പേടിച്ചു, മുഖം വിവർണ്ണമായി. അവന്റെ വലത് കൈ അവളുടെ വലത് കവിളിന്റെ സൈഡിലൂടെ പിന്നിലേക്ക് പോയി.
എന്താണ് നടക്കുന്നത് എന്ന് മനസ്സിലാക്കാതെ പിന്നിലേക്ക് നോക്കിയ അവൾ കാണുന്നത് ശരീരം നിറയെ നിറങ്ങൾ പൂശപ്പെട്ട നിലയിൽ ഉള്ള ഒരാളുടെ കൈ അശ്വിൻ പിടിച്ച നിലയിൽ ആണ്.
"ഇവളെ ഇന്ന് വിട്ടേക്ക്" അശ്വിൻ ആജ്ഞ സ്വരത്തിൽ പറഞ്ഞു.
എന്താണ് ഇവിടെ നടക്കുന്നത് എന്ന് മനസ്സിലാക്കാതെ ശ്രീ മിഴിച്ചിരുന്നു.
ആഗതനായ ആ പയ്യൻ ഒന്നും പറയാതെ തിരിച്ചു നടന്നു പോയി. അശ്വിൻ ഒന്നും സംഭവിക്കാത്ത രീതിയിൽ തിരികെ വന്നിരുന്നു.ഒന്നും മനസ്സിലാവാതെ ഇരിക്കുന്ന ശ്രീയെ കണ്ട് അച്ചു കാര്യം വിവരിച്ചു.
"ഇവിടെ ഓരോ അധ്യായന വർഷവും തുടങ്ങിയ ശേഷം വരുന്ന രണ്ടാമത്തെ
💬 Comments
View all comments