0%

Chapter Title : അച്ചുവിന്റെ അശ്വിനും ശ്രീയും [Paul Mathew]

Author : Kambikathakal Read All Parts 247

കഴിക്കാൻ കൂട്ടാക്കാതെ വന്നപ്പോൾ അവൾ അശ്വിന് വായിൽ വച്ച് കൊടുക്കുന്നു. അവൾ തെല്ലൊരു അസൂയയോടെ അവരെ നോക്കി ഇരുന്നു. അവളുടെ സ്ഥാനത്ത് താൻ ആയിരുന്നു എങ്കിൽ എന്ന് മോഹിച്ചു പോകുന്നു.

"ചേച്ചിക്ക് വേണോ?" അച്ചുവിന്റെ ആ ചോദ്യം കേട്ട് ശ്രീ ആദ്യം ഒന്ന് ഞെട്ടി. അവൾ തന്നോട് തന്നെ ആണോ ഈ ചോദിക്കുന്നത് എന്ന സംശയത്തിൽ അവൾ ചുറ്റും നോക്കി.

"ചേച്ചിയോട് തന്നെ ആണ് ചോദിച്ചത്. ഞാൻ ഏട്ടന് വായിൽ വച്ച് കൊടുക്കുന്നത് കണ്ട് വാ തുറന്നു ഇരിക്കുന്നത് കണ്ട് ചോദിച്ചത്" ഒരു കുസൃതി ചിരിയോടെ അവൾ പറഞ്ഞു

അത് കെട്ട ശ്രീക്ക് ഭൂമി പിളർന്ന് താൻ അങ്ങ് താഴ്ന്നു പോയിരുന്നെങ്കിൽ എന്ന് തോന്നി. അയാളുടെ മുന്നിൽ ചമ്മി നാറി. അറിയാതെ അയാളെ പാളി നോക്കിയപ്പോൾ ഒരു ചെറു പുഞ്ചിരി മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതിൽ കളിയാക്കല്ലോ പുച്ഛമോ ഇല്ല. വേറെ എന്തോ ഒരു പ്രത്യേക ഭാവം.

"ചമ്മിയപ്പോൾ ചേച്ചിയെ കാണാൻ ഭയങ്കര ഭംഗി ആണ്, അല്ലേ ഏട്ടാ" അച്ചു പറഞ്ഞത് കേട്ട് ശ്രീ കൂടുതൽ നാണിച്ചു.

"അച്ചു" എന്ന് ഗാംഭീര്യത്തോടും ഒരു ശാസന പോലെയും ഉള്ള അശ്വിന്റെ വിളിയോടെ അച്ചു ചിരി നിർത്തി. ശ്രീ നേരെ നോക്കാൻ പോലും ധൈര്യം ഇല്ലാതെ തല താഴ്ത്തി ഇരുന്നു.

"ഞാൻ ചുമ്മാ തമാശ പറഞ്ഞതാണ് ചേച്ചി" അച്ചു തുടർന്നു "ചേച്ചിയുടെ പേരെന്താ? ഏതാ ക്ലാസ്സ്?" തന്റെ ചമ്മൽ മാറ്റാൻ സഹായിക്കാൻ എന്ന പോലെ അവൾ ചോദിച്ചു

"ശ്രീ ധന്യ. 1st MA English" അവൾ മറുപടി നൽകി

"ആഹാ ഏട്ടന്റെ

💬 Comments

View all comments