Chapter Title : അച്ചുവിന്റെ അശ്വിനും ശ്രീയും [Paul Mathew]
എടുത്തു വച്ച പോലെ ആണ് തോന്നിയത്. അവളുടെ തെളിഞ്ഞ മുഖം പെട്ടെന്ന് വാടി. അത് അവനും ശ്രദ്ധിച്ചു.
മുഖത്ത് ഒരു ചിരി വരുത്തിയ ശേഷം ഒരക്ഷരം പോലും മിണ്ടാതെ അവൾ ഹോസ്റ്റൽ ലക്ഷ്യമാക്കി നടന്നു. എന്തെങ്കിലും പറഞ്ഞാൽ തെറ്റായി പോകുമോ എന്നൊരു തോന്നൽ ഉണ്ടായിരുന്നു അവൾക്ക്.
അവൾ നടന്നു നീങ്ങുന്നത് നോക്കി നിന്ന അശ്വിൻ പെട്ടെന്ന് എന്തോ ഓർത്തത് പോലെ വണ്ടി തിരിച്ചു കോളേജിലേക്ക് നീങ്ങി. അവന്റെ ബൈക്ക് സ്റ്റാർട്ട് ചെയ്ത ശബ്ദം കേട്ട അവൾ തിരിഞ്ഞ് അവൻ പോകുന്നത് നോക്കി നിന്നു. അവൻ അത് കണ്ണാടിയിൽ കണ്ടു എന്ന് അവൾ അറിഞ്ഞില്ല.
പതുക്കെ റൂമിൽ എത്തിയ അവൾ ഒന്നിനും ഒരു താൽപര്യം ഇല്ലാതെ തന്റെ കട്ടിലിൽ ഇരുന്നു.
അവനെ സ്വന്തമാക്കണം എന്ന ആഗ്രഹം മനസ്സിൽ ഉണ്ട് എങ്കിൽ അച്ചുവിന്റെ നിഷ്കളങ്കമായ മുഖം മനസ്സിൽ തെളിഞ്ഞപ്പോൾ അങ്ങനെ ചിന്തിച്ച ആളോട് തന്നെ അവൾക്ക് പുച്ഛം തോന്നി. മനസ്സ് വല്ലാതെ കൈവിട്ടു പോകുന്നു എന്ന് തോന്നിയ അവൾ പതിയെ കട്ടിലിലേക്ക് ചാഞ്ഞു. എന്തൊക്കെയോ ആലോചിച്ചു കിടന്ന അവൾ നിന്ദ്രയിലാണ്ടു. റൂമിൽ കലപില ഒച്ച കേട്ട് ആണ് അവൾ എഴുന്നേറ്റത്. ഗായത്രിയും അവളുടെ ക്ലാസ്സിലെ ചഞ്ചൽ, രേഷ്മ, മിഷേൽ എന്നീ കുട്ടികളും സംസാരിക്കുക ആയിരുന്നു.
"ചേച്ചി എഴുന്നേറ്റോ" മിഷേൽ ആണ് ചോദിച്ചത്. അവൾക്ക് ഒരു പാൽപുഞ്ചിരിയും സമ്മാനിച്ച് ശ്രീ കണ്ണ് തിരുമ്മി എഴുന്നേറ്റിരുന്നു.
"ചുരിദാർ കളർ ആകാതെ രക്ഷപ്പെട്ടു. അല്ലേ കള്ളി. അതും
കോളേജിന്റെ heart throb ഹീറോയുടെ കൂടെ കേറി പോകുന്ന കണ്ടപ്പോൾ ഞാൻ കരുതി വല്ല ബീച്ചിലോ,
💬 Comments
View all comments