0%

Chapter Title : അച്ചുവിൻ്റെ രാജകുമാരൻ 2 [Mikhael]

Author : kkstories Read All Parts 917

: നിനക്ക് ഏതാ വേണ്ടത് എന്നുവച്ചാൽ എടുത്തോ ഇത് മതിയെങ്കിൽ നിൽക്ക് ഞാൻ ഇസ്തിരി (അയേൺ) ഇട്ടു തരാം

അച്ചു : വേണ്ടെടി ഞാൻ വീട്ടിൽ പോയി ചെയ്തോളാം
അമ്മു : നീ ഒന്ന് പോയെ അവിടെ പോയി ആ ടിവി കണ്ടിരിക്ക് ഇത് ഞാൻ ഇപ്പൊ ചെയ്തു തരാം ( അമ്മു അയേൺ ചെയ്യാൻ തുടങ്ങി അച്ചു സച്ചുവിൻ്റെ കൂടെ ടിവി കാണാനും)
ശാരദ : മോളെ അച്ഛൻ വന്നോ

അച്ചു: ഇല്ല ശാരദേച്ചി അച്ഛന് വരാനുള്ള സമയം ആവുന്നെ ഉള്ളൂ ( ഉള്ളിലെ വിഷമം പുറത്ത് കാണിക്കാതെ അച്ചു പറഞ്ഞു)

ശാരദ : അല്ല എന്താ നാളെ അമ്പലത്തിലൊക്കെ പോണേ എന്തെങ്കിലും വിശേഷം ഉണ്ടോ
അച്ചു : എനിക്ക് അറിയില്ല ചേച്ചി നിങ്ങളുടെ മോളോട് ചോദിക്ക് അവളാണ് അമ്പലത്തിൽ പോവാൻ തിരക്ക് കൂട്ടുന്നത്

അമ്മു : എൻ്റെ അമ്മേ കുറേ ആയില്ലേ അമ്പലത്തിൽ പോയിട്ട് അപ്പോ ഒന്ന് പോവാം എന്ന് കരുതി എന്താ അമ്പലത്തിൽ പോവുന്നത് അത്ര വലിയ തെറ്റാണോ
ശാരദ : തെറ്റൊന്നുമല്ല വല്ല ചുറ്റിക്കളിയും ആണെങ്കിൽ നിൻ്റെ തല ഞാൻ അടിച്ചു പൊട്ടിക്കും

അമ്മു : എൻ്റമ്മേ അതൊന്നുമ്മല്ല നാളെ എൻ്റെ ഈ കൊച്ചിൻ്റെ പിറന്നാൾ ആണ് (അച്ചുവിനെ ചേർത്ത് നിർത്തി അമ്മു അത് പറഞ്ഞപ്പോൾ അച്ചുവും സച്ചുവും ഒരുപോലെ ഞെട്ടി അച്ചു കരച്ചിലിൻ്റെ വക്കിൽ എത്തിയിരുന്നു)
ശാരദ : ആണോ മോളെ നാളെ നിൻ്റെ പിറന്നാൾ ആണോ

അച്ചു : ചേച്ചി എനിക്ക് അതൊന്നും ഓർമ്മ ഇല്ലായിരുന്നു അമ്മു പറഞ്ഞപ്പോഴാ

💬 Comments

View all comments