0%

Chapter Title : അച്ചുവിൻ്റെ രാജകുമാരൻ 2 [Mikhael]

Author : kkstories Read All Parts 918

ഞാൻ തന്നെ ഓർക്കുന്നത് ( കവിളിലൂടെ ഒഴുകിയിറങ്ങിയ കണ്ണീർ തുടച്ചു കൊണ്ട് അച്ചു പറഞ്ഞു ശേഷം അമ്മുവിനെ കെട്ടിപ്പിടിച്ചു ഒരു കരച്ചിലായി കൂടെ സച്ചുവും കരഞ്ഞു പോയി ഇതെല്ലാം കണ്ട് ശാരദയുടെ കണ്ണും നിറഞ്ഞിരുന്നു )

അച്ചു : നിനക്ക് എങ്ങനാടി എൻ്റെ പിറന്നാള് ഓർമ വന്നേ
അമ്മു : ഡീ നീ എൻ്റെ ബെസ്റ്റ് ഫ്രണ്ട് മാത്രം അല്ല എനിക്ക് എൻ്റെ കൂടെ പിറപ്പുകൂടിയാണ് അങ്ങനെ ഉള്ള നിൻ്റെ പിറന്നാള് ഞാൻ മറക്കെ നോ വേ (അമ്മു പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു)

അച്ചു : താങ്ക്സ് ഡീ.... ഉമ്മാ (അമ്മുവിനെ കെട്ടിപ്പിടിച്ചു ഒരു ഉമ്മകൊടുത്താണ് അച്ചു ആ സന്തോഷം തീർത്തത്)

അമ്മു : ഓ മതി പെണ്ണേ ഉമ്മ വച്ചത് ഇതേ എന്നെ കെട്ടാൻ പോകുന്നവന് ഉമ്മവക്കാൻ ഉള്ള കവിലുകളാ ( ഒരു തമാശ പോലെ അമ്മു പറഞ്ഞു)
അച്ചു : ഓ അവളുടെ ഒരു തമാശ ഒന്ന് പോടി പെണ്ണേ

സച്ചു : ചേച്ചി വീട്ടിൽ പോവാം വിശക്കുന്നു
( സച്ചുവിൻ്റെ സംസാരം കേട്ട് കയ്യിൽ ഉള്ള ഫോണിൽ സമയം നോക്കിയപ്പോൾ 8 മണി കഴിഞ്ഞിരുന്നു )
അച്ചു : അമ്മു ഞാൻ ഇറങ്ങട്ടെ ട്ടോ

ശാരദേച്ചി ഞങ്ങൾ ഇറങ്ങുവാണെ
ശാരദ : നോക്ക് മോളെ ഇത് കൊണ്ട് പൊയ്ക്കോ
അച്ചു : എന്താ ചേച്ചി അത്
ശാരദ : ഇതിൽ കുറച്ച് മീൻകറിയാ സച്ചുവിന് ഇഷ്ടമല്ലേ മീൻകറി ഇത് കൊണ്ടുപോയ്ക്കോ എൻ്റെ കുട്ടി

(ശാരദ ചേച്ചിയുടെ ആ സംസാരത്തിൽ അമ്മയില്ലാത്ത അച്ചുവിനോടും സച്ചുവിനോടും

💬 Comments

View all comments