0%

Chapter Title : അച്ചുവിൻ്റെ രാജകുമാരൻ 2 [Mikhael]

Author : kkstories Read All Parts 374

വേണം എനിക്ക് കുളിക്കാൻ നീ വന്നത് എന്തായാലും നന്നായി സച്ചു വന്നാൽ അവനെ ഒന്ന് റെഡി ആക്കണെ ( അച്ചു അലമാരയിൽ നിന്നും സച്ചുവിന് നല്ലൊരു ഡ്രസ്സ് തിരഞ്ഞെടുത്തു നല്ലത് എന്ന് പറയാൻ ഒന്ന് രണ്ടെണ്ണമെ ഉണ്ടായിരുന്നുള്ളൂ അതിൽ ഒരു ചെക്ക് ഷർട്ടും ഒരു ചെറിയ മുണ്ടും അവനുവേണ്ടി മേശയിൽ വച്ചു)

സച്ചു : ചേച്ചി എൻ്റെ കുളി കഴിഞ്ഞു ട്ടോ വന്നു കുളിച്ചോ
( അതുക്കേട്ടത്തും അച്ചു വേഗം മാറ്റാൻ ഉള്ള ഡ്രസ്സുമായി കുളിക്കാൻ കയറി)
അമ്മു : സച്ചുട്ടാ ഇവിടെ വാ

സച്ചു : എന്താ ചേച്ചി
( സച്ചു വന്നതും അമ്മു വേഗം അവനെ റെഡി ആക്കി )

അമ്മു : ഇനി ചേച്ചി കൂടി ഒരുങ്ങിയാൽ നമുക്ക് പോവാം ട്ടോ
സച്ചു : മ്മ് .... അമ്മു ചേച്ചി എനിക്ക് അമ്പലത്തിൽ പോയി വരുമ്പോൾ മിഠായി വാങ്ങി തരുമോ അച്ചു ചേച്ചിക്ക് കൊടുക്കാനാ ചേച്ചീ എനിക്ക് എൻ്റെ പിറന്നാളിന് കേക്ക് വാങ്ങിതരാം എന്ന് പറഞ്ഞു അപ്പോ ഞാൻ ഒരു മിഠായി എങ്കിലും കൊടുക്കേണ്ട എൻ്റെ ചേച്ചിക്ക്

(സച്ചുവിൻ്റെ പക്വതയുള്ള സംസാരം കേട്ട് അമ്മു വാ പൊളിച്ചു നിന്നു...
ചേച്ചി സച്ചുട്ടൻ തട്ടി വിളിച്ചപ്പോൾ അമ്മു വേഗം മറുപടി കൊടുത്തു)
അമ്മു : വാങ്ങി തരാം ട്ടോ അച്ചുവിന് മാത്രമേ മിഠായി ഉള്ളൂ എനിക്ക് ഇല്ലെ
സച്ചു : അച്ചു ചേച്ചിക്ക് ആദ്യം എന്നിട്ട് അമ്മു ചേച്ചിക്ക് തരാം ട്ടോ
അമ്മു : അങ്ങനെ ആണെങ്കിൽ ഓക്കെ ഞാൻ മിഠായി വാങ്ങി തരാം ട്ടോ പക്ഷേ നിൻ്റെ ചേച്ചി വഴക്ക് പറയുമോ

സച്ചു : അതൊന്നും പറയില്ല എൻ്റെ ചേച്ചി പാവമാ
അമ്മു : പിന്നെ ഞാൻ എന്താ രണ്ടു പേരെ കൊന്നിട്ടുണ്ടോ ഞാനും പാവമാണെടാ ചെക്കാ
( എന്താ ഇവിടെ ഒരു സംസാരം അച്ചു കുളികഴിഞ്ഞ് ഡ്രസ്സ് മാറി അവർക്ക് ഇടയിലേക്ക് വന്ന് അവളുടെ വരവ് കണ്ട് അമ്മുവും സച്ചുവും ഒരുപോലെ കൺമിഴിച്ച്നോക്കി നിന്നു പോയി

അച്ചുവിനെ കണ്ടാൽ ആരും ഒന്ന് നോക്കി

💬 Comments

View all comments