0%

Chapter Title : അച്ചുവിൻ്റെ രാജകുമാരൻ 2 [Mikhael]

Author : kkstories Read All Parts 376

പോയേനെ അത്രക്ക് ഭംഗി ഉണ്ടായിരുന്നു അവളെ ആ ഡ്രസ്സിൽ കാണാൻ അവളുടെ ചന്തം കണ്ട് കുറേ പേര് അവളോട് ഇഷ്ടമാണെന്ന് പറഞ്ഞിട്ടും ഉണ്ട് എന്നാൽ അവൾ വരുന്ന പ്രേമാഭ്യാർത്തനകൾ എല്ലാം തന്നെ നിരസിച്ചിരുന്നു അവൾക്ക് അവളുടെ പഠിത്തവും സച്ചുവിൻ്റെ നല്ല ഭാവിയും ആയിരുന്നു ലക്ഷ്യം

അമ്മുവും സച്ചുവും നോക്കുന്നത് കണ്ട അച്ചു )
അച്ചു : എന്താ രണ്ടാളും എന്നെ ആദ്യമായി കാണുന്ന പോലെ നോക്കുന്നെ
അമ്മു : എടി മോളേ നിന്നെ കാണാൻ എന്തു ഭംഗി ആണെന്ന് അറിയുമോ നിനക്ക്
സച്ചു : ചേച്ചി സുന്ദരി ആയിട്ടുണ്ട് ട്ടോ

അച്ചു : എടി അമ്മു ഭംഗിയുടെ കാര്യത്തിൽ നീയും മോശം അല്ലല്ലോ ( അച്ചുവിൻ്റെ അത്ര ഇല്ലെങ്കിലും അമ്മുവിനെ കാണാനും അത്യാവശ്യം ഭംഗി ഉണ്ടായിരുന്നു അവൾക്ക് പ്രൊപ്പോസൽ വരാറുണ്ടായിരുന്നു എന്നാൽ അവളും ആരെയും മൈൻഡ് ചെയ്തില്ല അത് അഹംകാരം കൊണ്ടല്ല ട്ടോ ഇപ്പൊ ഉള്ള ചെക്കന്മരുടെ സ്വഭാവം നന്നായി അറിയുന്നത് കൊണ്ടാണ് ...

അങ്ങനെ അച്ചുവിൻ്റെ ഒരുക്കം കഴിഞ്ഞ് അവർ അമ്പലത്തിലേക്ക് നടന്നു....
പുഴക്കരയിലെ കൃഷ്ണനംമ്പലത്തിൻ്റെ കാർ പാർക്കിങ്ങിലേക്ക് ചന്ദ്രോത്തുക്കാരുടെ ഓഡി കാർ വന്നു നിന്നു അതിൽ നിന്നും ദീപക്കും ദീപ്തിയും അനഘയും ഇറങ്ങുന്നത് കണ്ട ക്ഷേത്ര പ്രസിഡൻ്റ് )

പ്രസിഡൻ്റ് : അല്ല ആരാ ഇത് ദീപുമോനോ എപ്പോഴാ നാട്ടിൽ എത്തിയെ എന്തൊക്കെ ഉണ്ട് വിശേഷം
ദീപു : എന്താ പ്രസിഡൻ്റെ അങ്ങനെ പോകുന്നു ഞാൻ ഇന്നലെയാ എത്തിയത്
ഞങ്ങൾ അങ്ങോട്ട് നടക്കട്ടെ
പ്രസിഡൻ്റ് : ഓ മക്കള് പോയി തൊഴുതാട്ടെ നമുക്ക് പിന്നെ കാണാം എനിക്ക് ഒരിടം വരെ പോകാൻ ഉണ്ടായിരുന്നു
ദീപു : ആ എന്നാൽ ശരി

(പ്രസിഡൻ്റ് അങ്ങനെ അയാളുടെ സ്‌കൂട്ടിയിൽ കയറി പോയി)
അമ്മു : ഒന്ന് വേഗം നടക്ക് പെണ്ണേ ഇല്ലെങ്കിൽ നടയടക്കും
അച്ചു : നടയടക്കാൻ ഒന്നും സമയമായിട്ടില്ല ഇനി അധികം ദൂരം ഒന്നുമില്ലല്ലോ ദാ ആ കാണുന്നത് അല്ലേ അമ്പലം

അമ്മു : ഹാവൂ അങ്ങനെ എത്തിപ്പോയി
( അമ്പല മുറ്റത്തേക്ക് നടന്നിരുന്ന അച്ചു ഒന്ന്

💬 Comments

View all comments