Chapter Title : അച്ചുവിൻ്റെ രാജകുമാരൻ 2 [Mikhael]
എന്നിട്ട് വേണം ചേച്ചിക്ക് കുളിക്കാൻ (കുളിമുറിയിൽ വെള്ളം കൊണ്ട് വക്കുന്നതിൻ്റെ ഇടയിൽ അച്ചു സച്ചുവിനോടായി പറഞ്ഞു)
സച്ചു : ആ ചേച്ചി ഇപ്പൊ കുളിച്ചിട്ട് വരാമെ എനിക്ക് ഇടാനുള്ള ഡ്രസ്സ് അവിടെ എടുത്ത് വക്കുമോ ചേച്ചി
അച്ചു : അത് ഞാൻ മേശയിൽ വക്കാം ട്ടോ നീ കുളികഴിഞ്ഞ് വന്ന് വേഗം മാറ്റിയാൽ മതി
സച്ചു : ആ ചേച്ചി...
(ഈ സമയം അമ്മു റെഡി ആയി അച്ചുവിൻ്റെ വീട്ടിലേക്ക് എത്തിയിരുന്നു )
അമ്മു : അച്ചൂസെ നീ റെഡി ആയില്ലേ പെണ്ണേ ഇത് വരെ
അച്ചു : എൻ്റെ പെണ്ണേ ആ ചെക്കൻ കുളിക്കുകയാ അത് കഴിഞ്ഞ് വേണം എനിക്ക് കുളിക്കാൻ നീ വന്നത് എന്തായാലും നന്നായി സച്ചു വന്നാൽ അവനെ ഒന്ന് റെഡി ആക്കണെ ( അച്ചു അലമാരയിൽ നിന്നും സച്ചുവിന് നല്ലൊരു ഡ്രസ്സ് തിരഞ്ഞെടുത്തു നല്ലത് എന്ന് പറയാൻ ഒന്ന് രണ്ടെണ്ണമെ ഉണ്ടായിരുന്നുള്ളൂ അതിൽ ഒരു ചെക്ക് ഷർട്ടും ഒരു ചെറിയ മുണ്ടും അവനുവേണ്ടി മേശയിൽ വച്ചു)
സച്ചു : ചേച്ചി എൻ്റെ കുളി കഴിഞ്ഞു ട്ടോ വന്നു കുളിച്ചോ
( അതുക്കേട്ടത്തും അച്ചു വേഗം മാറ്റാൻ ഉള്ള ഡ്രസ്സുമായി കുളിക്കാൻ കയറി)
അമ്മു : സച്ചുട്ടാ ഇവിടെ വാ
സച്ചു : എന്താ ചേച്ചി
( സച്ചു വന്നതും അമ്മു വേഗം അവനെ റെഡി ആക്കി )
അമ്മു : ഇനി ചേച്ചി കൂടി ഒരുങ്ങിയാൽ നമുക്ക് പോവാം ട്ടോ
സച്ചു : മ്മ് .... അമ്മു ചേച്ചി എനിക്ക് അമ്പലത്തിൽ
💬 Comments
View all comments