0%

Chapter Title : അച്ചുവിൻ്റെ രാജകുമാരൻ 2 [Mikhael]

Author : kkstories Read All Parts 924

പോയി വരുമ്പോൾ മിഠായി വാങ്ങി തരുമോ അച്ചു ചേച്ചിക്ക് കൊടുക്കാനാ ചേച്ചീ എനിക്ക് എൻ്റെ പിറന്നാളിന് കേക്ക് വാങ്ങിതരാം എന്ന് പറഞ്ഞു അപ്പോ ഞാൻ ഒരു മിഠായി എങ്കിലും കൊടുക്കേണ്ട എൻ്റെ ചേച്ചിക്ക്

(സച്ചുവിൻ്റെ പക്വതയുള്ള സംസാരം കേട്ട് അമ്മു വാ പൊളിച്ചു നിന്നു...
ചേച്ചി സച്ചുട്ടൻ തട്ടി വിളിച്ചപ്പോൾ അമ്മു വേഗം മറുപടി കൊടുത്തു)
അമ്മു : വാങ്ങി തരാം ട്ടോ അച്ചുവിന് മാത്രമേ മിഠായി ഉള്ളൂ എനിക്ക് ഇല്ലെ
സച്ചു : അച്ചു ചേച്ചിക്ക് ആദ്യം എന്നിട്ട് അമ്മു ചേച്ചിക്ക് തരാം ട്ടോ
അമ്മു : അങ്ങനെ ആണെങ്കിൽ ഓക്കെ ഞാൻ മിഠായി വാങ്ങി തരാം ട്ടോ പക്ഷേ നിൻ്റെ ചേച്ചി വഴക്ക് പറയുമോ

സച്ചു : അതൊന്നും പറയില്ല എൻ്റെ ചേച്ചി പാവമാ
അമ്മു : പിന്നെ ഞാൻ എന്താ രണ്ടു പേരെ കൊന്നിട്ടുണ്ടോ ഞാനും പാവമാണെടാ ചെക്കാ
( എന്താ ഇവിടെ ഒരു സംസാരം അച്ചു കുളികഴിഞ്ഞ് ഡ്രസ്സ് മാറി അവർക്ക് ഇടയിലേക്ക് വന്ന് അവളുടെ വരവ് കണ്ട് അമ്മുവും സച്ചുവും ഒരുപോലെ കൺമിഴിച്ച്നോക്കി നിന്നു പോയി

അച്ചുവിനെ കണ്ടാൽ ആരും ഒന്ന് നോക്കി പോയേനെ അത്രക്ക് ഭംഗി ഉണ്ടായിരുന്നു അവളെ ആ ഡ്രസ്സിൽ കാണാൻ അവളുടെ ചന്തം കണ്ട് കുറേ പേര് അവളോട് ഇഷ്ടമാണെന്ന് പറഞ്ഞിട്ടും ഉണ്ട് എന്നാൽ അവൾ വരുന്ന പ്രേമാഭ്യാർത്തനകൾ എല്ലാം തന്നെ നിരസിച്ചിരുന്നു അവൾക്ക് അവളുടെ പഠിത്തവും സച്ചുവിൻ്റെ നല്ല ഭാവിയും ആയിരുന്നു ലക്ഷ്യം

അമ്മുവും സച്ചുവും നോക്കുന്നത് കണ്ട അച്ചു )
അച്ചു :

💬 Comments

View all comments