Chapter Title : അച്ചുവിൻ്റെ രാജകുമാരൻ 2 [Mikhael]
ആണ് റേഷനരി ഇല്ലെങ്കിൽ പട്ടിണി കിടന്നു മരിക്കേണ്ടി വരുന്ന അവസ്ഥയാണ് ഇതൊക്കെ ആരോട് പറയാൻ
സ്വന്തം എന്ന് പറയാൻ ഞങ്ങൾക്ക് വേറെ ബന്ധുക്കൾ ഒന്നുമില്ലല്ലോ എല്ലാം എൻ്റേം സച്ചുൻ്റേം വിധി അല്ലാതെ എന്താ പറയാ
( അമ്മുവിന് അച്ചുവിൻ്റെ അവസ്ഥ എല്ലാം അറിയുന്നത് കൊണ്ട് അവളുടെ അവസ്ഥ ഒന്ന് മാറ്റിയെടുക്കാൻ അമ്മു വിഷയം മാറ്റി നോക്കി)
അമ്മു : നീ അതൊക്കെ വിട് എല്ലാം ഒരുനാൾ ശരിയാവും നീ ഇത് പറ നമുക്ക് നാളെ അമ്പലത്തിൽ പോയാലോ സച്ചുവിനേയും കൂട്ടാം കുറേ ആയില്ലെടി അമ്പലത്തിലൊക്കെ പോയിട്ട് ചിലപ്പോൾ നിൻ്റെ പ്രാർത്ഥന കേട്ടു നിൻ്റെ ഈ അവസ്ഥ എല്ലാം അറിഞ്ഞാൽ ഭഗവാൻ കൃഷ്ണൻ ചിലപ്പോൾ നിനക്ക് നല്ലൊരു ജീവിതത്തിനുള്ള എന്തെങ്കിലും വഴി കാണിച്ചു തന്നലോ...
അച്ചു : ആ പ്രതീക്ഷയൊന്നും ഇല്ല മോളെ അങ്ങനെ എൻ്റെ പ്രാർത്ഥന കേൾക്കുമെങ്കിൽ ഇത്രത്തോളം ഇങ്ങനെ കഷ്ടപ്പെടുത്തുമായിരുന്നോ നീ പറ
അമ്മു : എടി എല്ലാം വിധി പോലെ അല്ലേ നടക്കൂ നീ എന്തായാലും നാളെ എൻ്റെ കൂടെ അമ്പലത്തിൽ വാ അമ്പലത്തിൽ പോകാൻ ഡ്രസ്സ് ഇല്ല എന്നാണെങ്കിൽ നീ വീട്ടിലേക്ക് വാ എൻ്റെ കയ്യിൽ ഉള്ള ഏത് ഡ്രസ്സ് വേണമെങ്കിലും നീ എടുത്തോ തൽക്കാലം നാളെ ഒന്ന് വാ എൻ്റെ പെണ്ണേ...
അച്ചു : മ്മ് നമുക്ക് നോക്കാം
(അച്ചു കരച്ചിലൊക്കെ നിർത്തി ഓക്കെ ആയിരുന്നു )
അമ്മു : എന്നാ ഞാൻ പോട്ടെ നീ പണിയെല്ലാം ഒരുങ്ങിയാൽ അങ്ങോട്ട് വാ ട്ടോ ശരി എന്നാ ഞാൻ പോയി
അച്ചു :
💬 Comments
View all comments