Chapter Title : അച്ചുവിൻ്റെ രാജകുമാരൻ 2 [Mikhael]
കണ്ടിരിക്ക് ഇത് ഞാൻ ഇപ്പൊ ചെയ്തു തരാം ( അമ്മു അയേൺ ചെയ്യാൻ തുടങ്ങി അച്ചു സച്ചുവിൻ്റെ കൂടെ ടിവി കാണാനും)
ശാരദ : മോളെ അച്ഛൻ വന്നോ
അച്ചു: ഇല്ല ശാരദേച്ചി അച്ഛന് വരാനുള്ള സമയം ആവുന്നെ ഉള്ളൂ ( ഉള്ളിലെ വിഷമം പുറത്ത് കാണിക്കാതെ അച്ചു പറഞ്ഞു)
ശാരദ : അല്ല എന്താ നാളെ അമ്പലത്തിലൊക്കെ പോണേ എന്തെങ്കിലും വിശേഷം ഉണ്ടോ
അച്ചു : എനിക്ക് അറിയില്ല ചേച്ചി നിങ്ങളുടെ മോളോട് ചോദിക്ക് അവളാണ് അമ്പലത്തിൽ പോവാൻ തിരക്ക് കൂട്ടുന്നത്
അമ്മു : എൻ്റെ അമ്മേ കുറേ ആയില്ലേ അമ്പലത്തിൽ പോയിട്ട് അപ്പോ ഒന്ന് പോവാം എന്ന് കരുതി എന്താ അമ്പലത്തിൽ പോവുന്നത് അത്ര വലിയ തെറ്റാണോ
ശാരദ : തെറ്റൊന്നുമല്ല വല്ല ചുറ്റിക്കളിയും ആണെങ്കിൽ നിൻ്റെ തല ഞാൻ അടിച്ചു പൊട്ടിക്കും
അമ്മു : എൻ്റമ്മേ അതൊന്നുമ്മല്ല നാളെ എൻ്റെ ഈ കൊച്ചിൻ്റെ പിറന്നാൾ ആണ് (അച്ചുവിനെ ചേർത്ത് നിർത്തി അമ്മു അത് പറഞ്ഞപ്പോൾ അച്ചുവും സച്ചുവും ഒരുപോലെ ഞെട്ടി അച്ചു കരച്ചിലിൻ്റെ വക്കിൽ എത്തിയിരുന്നു)
ശാരദ : ആണോ മോളെ നാളെ നിൻ്റെ പിറന്നാൾ ആണോ
അച്ചു : ചേച്ചി എനിക്ക് അതൊന്നും ഓർമ്മ ഇല്ലായിരുന്നു അമ്മു പറഞ്ഞപ്പോഴാ ഞാൻ തന്നെ ഓർക്കുന്നത് ( കവിളിലൂടെ ഒഴുകിയിറങ്ങിയ കണ്ണീർ തുടച്ചു കൊണ്ട് അച്ചു പറഞ്ഞു ശേഷം അമ്മുവിനെ കെട്ടിപ്പിടിച്ചു ഒരു കരച്ചിലായി കൂടെ സച്ചുവും കരഞ്ഞു പോയി ഇതെല്ലാം കണ്ട് ശാരദയുടെ കണ്ണും നിറഞ്ഞിരുന്നു )
അച്ചു : നിനക്ക് എങ്ങനാടി എൻ്റെ പിറന്നാള് ഓർമ വന്നേ
അമ്മു : ഡീ നീ എൻ്റെ ബെസ്റ്റ് ഫ്രണ്ട് മാത്രം അല്ല എനിക്ക് എൻ്റെ കൂടെ പിറപ്പുകൂടിയാണ് അങ്ങനെ ഉള്ള നിൻ്റെ പിറന്നാള് ഞാൻ മറക്കെ നോ വേ (അമ്മു പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു)
അച്ചു : താങ്ക്സ് ഡീ.... ഉമ്മാ (അമ്മുവിനെ കെട്ടിപ്പിടിച്ചു ഒരു ഉമ്മകൊടുത്താണ് അച്ചു ആ സന്തോഷം തീർത്തത്)
അമ്മു : ഓ മതി പെണ്ണേ ഉമ്മ വച്ചത് ഇതേ
💬 Comments
View all comments