Chapter Title : അച്ചുവിൻ്റെ രാജകുമാരൻ 2 [Mikhael]
ചേച്ചിയുടെ വീട്ടിലേക്ക് ഒന്ന് പോണം
സച്ചു : എന്താ ചേച്ചീ അവിടെ
അച്ചു : നീ വാ നാളെ അമ്പലത്തിൽ പോണം എന്ന് പറഞ്ഞിരുന്നു അമ്മു ചേച്ചി അപ്പോ എനിക്ക് ഇടാൻ ഒരു ഡ്രസ്സ് തരാം എന്നു പറഞ്ഞു അത് വേടിക്കാനാ പോകുന്നെ
സച്ചു : ഞാനും വരട്ടെ ചേച്ചി നാളെ അമ്പലത്തിലേക്ക് എന്നേയും കൊണ്ടുപോകുമോ
അച്ചു : നിന്നെ കൊണ്ട് പോകാതെ ചേച്ചി എവിടെയെങ്കിലും പോകുമോടാ ഞാനും നീയും അമ്മുവും കൂടിയാ നാളെ അമ്പലത്തിൽ പോണെ എന്താ സന്തോഷമായോ
സച്ചു: ആ ... (സച്ചു ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു ശേഷം അവർ രണ്ടാളും അമ്മുവിൻ്റെ വീട്ടിലേക്ക് പോയി)
അച്ചു : അമ്മൂ അമ്മൂ
അമ്മു : എന്തിനടി പെണ്ണേ വിളിച്ച് കാറുന്നെ ഇങ്ങു കയറിപ്പോര്
(ആരാ അത് അകത്ത് നിന്നും കേട്ട ചോദ്യത്തിന് ഇത് ഞാനാ ശാരദേച്ചി അച്ചു ( ശാരദ അമ്മുവിൻ്റെ അമ്മ അച്ഛൻ കുമാരൻ ) )
ശാരദ : അകത്തേക്ക് കയറിപ്പോര് പുറത്തങ്ങനെ നിൽക്കാതെ
അച്ചു : ആ ചേച്ചി കുമാരേട്ടൻ എവിടെ
അമ്മു : അച്ഛൻ വന്നിട്ടില്ല മോളെ ചിലപ്പോൾ ആടി ആടി വരുന്നുണ്ടാവും
അച്ചു : കുമാരേട്ടൻ ആടി വന്നാലും ആടാതെ വന്നാലും നിന്നെയും അമ്മയെയും നേരെ നോക്കുന്നില്ലേ പെണ്ണേ
അമ്മു : നീ ഇനി ഓരോന്ന് പറഞ്ഞു സെൻ്റി ആവല്ലെ വാ ഡ്രസ്സ് ഏതാ വേണ്ടത് എന്ന് നോക്ക്
( അങ്ങനെ അവർ ഡ്രസ്സ് നോക്കാൻ തുടങ്ങി സച്ചു അവിടെ ടിവിയിൽ കാർട്ടൂൺ കാണാനും തുടങ്ങി)
അച്ചു : ഡീ എനിക്ക് ഈ വെള്ള പാവാട തരുമോ എൻ്റെ കയ്യിൽ ഒരു ബ്ലാക്ക് ടോപ് ഉണ്ട് അപ്പോ ഇത് രണ്ടും ഇട്ടു വരാലോ നാളെ
അമ്മു : നിനക്ക് ഏതാ വേണ്ടത് എന്നുവച്ചാൽ എടുത്തോ ഇത് മതിയെങ്കിൽ നിൽക്ക് ഞാൻ ഇസ്തിരി (അയേൺ) ഇട്ടു തരാം
അച്ചു : വേണ്ടെടി ഞാൻ വീട്ടിൽ പോയി ചെയ്തോളാം
അമ്മു : നീ ഒന്ന് പോയെ അവിടെ പോയി ആ ടിവി
💬 Comments
View all comments