0%

Chapter Title : അച്ചുവിൻ്റെ രാജകുമാരൻ 5 [Mikhael]

Author : kkstories Read All Parts 461

അവള് അതിനെ കുറിച്ച് കോളേജ് മാനേജ് മെൻ്റിനോട് ചോദിച്ചിരുന്നു അപ്പോ അവർക്കും അതിനെ കുറിച്ച് കൂടുതൽ അറിയില്ല പേര് വെളിപ്പെടുത്താത്ത ആരോ ആണെന്നാ പറഞ്ഞെ
അജു : അപ്പോ ഇവരുടെ വീട്ടിലെ കാര്യങ്ങളോ
ശാരദ : റേഷൻ കിട്ടുന്നതുക്കൊണ്ട് അങ്ങനെ മുന്നോട്ട് പോകുന്നു ഞങ്ങളാൽ കഴിയുന്നത് ഞങ്ങളും ചെയ്യുന്നു അങ്ങനെയാണ് ഈ രണ്ടു കുട്ടികളുടെ ജീവിതം
അച്ചു : എന്താ എല്ലാവരും കൂടി ഒരു ചർച്ച
അമ്മു : നിൻ്റെ കല്ല്യാണ കാര്യം പറയുകയാ
അച്ചു : ഒന്ന് പോടി അവിടുന്ന്
ശാരദ : മോൻ നിങ്ങളെ കുറിച്ച് ചോധിക്കുകയായിരുന്നു
അച്ചു : എന്നിട്ട് എല്ലാം പറഞ്ഞു കൊടുത്തോ
അമ്മു : പിന്നെ അണുവിട തെറ്റാതെ പറഞ്ഞു കൊടുത്തിട്ടുണ്ട്
അജു : എടോ തന്നെ കണ്ടപ്പോൾ അറിയില്ലായിരുന്നു താൻ ഇങ്ങനെ ഒരു അവസ്ഥയിലൂടെ ആണ് മുൻപോട്ടു പോകുന്നത് എന്ന്
അച്ചു : അതൊന്നും ആലോചിച്ച് സാർ വിഷമിക്കേണ്ട ഞങ്ങൾക്ക് ഇതൊക്കെ ശീലമായി അല്ലേടാ
അജു : എന്നാലും എനിക്ക് എന്തോ ഒരു വല്ലാത്ത പോലെ തോന്നുന്നു
അച്ചു : സാറ് അതൊന്നും കാര്യമാക്കേണ്ട ഇതൊക്കെ ഞങ്ങളുടെ വിധിയാണ് എന്ന് കരുതി സമാധാനിക്കാൻ ആണ് എനിക്കിഷ്ടം
അമ്മു : ഡീ അച്ഛൻ എണീറ്റോ
അച്ചു : ആ ചോറ് കഴിക്കുന്നുണ്ട് ഞാൻ അത് കൊടുത്തു ഇങ്ങോട്ട് പോന്നു ഇല്ലെങ്കിൽ വല്ലതും പറയും അതും ഞാൻ കേൾക്കേണ്ടി വരും
അജു : അതെ സംസാരിച്ചു നേരം പോയത് അറിഞ്ഞില്ല എന്നാൽ ഞാൻ ഇറങ്ങാൻ നോക്കട്ടെ പിന്നെ കുറച്ചു ദിവസം ഞാൻ നാട്ടിൽ ഉണ്ടാവും അത് കഴിഞ്ഞ് ചിലപ്പോൾ ബങ്ങളൂർക്ക് തിരിച്ച് പോകും
അച്ചു ദാ എൻ്റെ കാർഡ് ഇത് കയ്യിൽ വച്ചോളൂ എന്ത് ആവശ്യം ഉണ്ടെങ്കിലും എപ്പോ വേണേലും നിങ്ങൾക്ക് എന്നെ വിളിക്കാം സച്ചുമോനേ ചേച്ചിയുടെ കയ്യിൽ ഉണ്ട് ട്ടോ എൻ്റെ നമ്പർ സച്ചൂന് എന്തെങ്കിലും വേണമെങ്കിൽ ഈ ഏട്ടനെ വിളിച്ചൊന്ന് പറഞ്ഞാൽ മതി ട്ടോ ഞാൻ ഞാൻഉണ്ടാവും കൂടെ പിന്നെ ശാരദേച്ചി കുമാരേട്ടൻ വന്നാൽ ഇനി എപ്പോഴെങ്കിലും കാണാം എന്ന്

💬 Comments

View all comments