Chapter Title : അച്ചുവിൻ്റെ രാജകുമാരൻ 5 [Mikhael]
ഇത്ര ധൃതി എന്താ ഇന്ന് നിന്നെ ആരെങ്കിലും പെണ്ണ് കാണാൻ വരുന്നുണ്ടോ
അച്ചു : ദേ പെണ്ണേ ഒന്നങ്ങു തന്നാൽ ഉണ്ടല്ലോ മര്യാദക്ക്
അടങ്ങി ഒതുങ്ങി നടക്കാൻ നോക്ക് വേഗം കുളിച്ചു വരണം നിൻ്റെ അമ്മയെ സഹായിക്കാൻ വേണ്ടി ആണ് ഞാൻ തിരക്ക് കൂട്ടുന്നത്
അമ്മു : അതിന് നീ തിരക്ക് കൂട്ടുകയൊന്നും വേണ്ട പണിയെല്ലാം അമ്മ നോക്കിക്കോളും
അച്ചു : അത് ശരിയല്ല മോളെ ശാരദേച്ചിയെ സഹായിക്കാതെവെറുതെ വന്നു കഴിച്ചാൽ എനിക്ക് ശരിയാവില്ല
അമ്മു : ഓ ആയിക്കോട്ടെ എന്നാ
( പുഴയിൽ എത്തിയ അവർ വേഗം അലക്കാൻ ഉള്ളത് അലക്കി കുളിയും കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങി വരികയായിരുന്നു
നടന്നു നടന്നു അവരുടെ വീട്ടിലേക്കുള്ള വഴിയിൽ എത്താൻ നേരം അവർ ഒരു ശബ്ദം കേട്ട് നോക്കിനിന്നു അപ്പോഴതാ ഒരു കാർ വരുന്ന അത് കണ്ടപ്പോൾ തന്നെ അവർക്ക് മനസ്സിലായി അത് അജുവിൻ്റെ കാർ ആണെന്ന് )
അമ്മു : എന്താ മോളെ ഈ കാണുന്ന നിൻ്റെ ഹീറോ വരുന്നുണ്ടല്ലോ
അച്ചു : അമ്മു നിനക്ക് അടി കിട്ടുമേ
അമ്മു : അല്ലെങ്കിൽ നീ പറ ഇങ്ങേർ ഈ കാട്ടുമുക്കിൽ വേറെ ആരെ കാണാന ഈ വരുന്നേ
അച്ചു : അതെങ്ങിനെ എനിക്കറിയും നീ വേണമെങ്കിൽ ചോദിച്ചു നോക്കിക്കോ ഞാൻ പോകുവാ
അമ്മു : നിക്കെടി പെണ്ണേ അവിടെ ഇന്നലെ അങ്ങേരു പോകുമ്പോൾ കൺമിഴിച്ച് നോക്കുന്നുണ്ടായിരുന്നല്ലൊ പിന്നെ ഇപ്പൊ എന്താ ഒരു ജാഡ
അച്ചു : എടി പെണ്ണേ നീ എൻ്റെ ഡ്രസ്സ് നോക്ക് നനഞ്ഞത് ഇട്ടിട്ടാ നിൽക്കുന്നത് എനിക്കെന്തോ മടിയാ ഇങ്ങനെ നിൽക്കാൻ ഞാൻ പോകുവാ നീ വരുന്നെങ്കിൽ വാ
( അച്ചു പോയപ്പോൾ അമ്മുവും വീട്ടിലേക്ക് പോയി അജു അവർ പോകുന്നത് കണ്ടിരുന്നു അവനു എന്തെന്നില്ലാത്ത സന്തോഷം തോന്നിയിരുന്നു ആ നേരത്ത് തനിക്ക് പ്രിയപ്പെട്ട ആരെയോ ആണ് കാണാൻ പോകുന്നത് എന്നൊരു പ്രതീക്ഷ പോലെ തോന്നി അവന് എന്നാൽ അവർ തന്നെ കാത്ത് നിന്നില്ലല്ലോ എന്നൊരു സങ്കടം അജുവിൻ്റെ മനസ്സിൽ തോന്നി അത് പെട്ടെന്ന് മാറുകയും
💬 Comments
View all comments