Chapter Title : അച്ചുവിൻ്റെ രാജകുമാരൻ 6 [Mikhael]
വർക്ക് അയാൾക്ക് പോലും ഒന്നും കിട്ടിയില്ലെങ്കിൽ ഇത് നമ്മൾ ഉദ്ദേശിച്ച പോലെ ആവില്ല ചേട്ടന് വെറുതെ തോന്നിയതാവാം
മോഹൻ : എന്തായാലും തൽക്കാലം അങ്ങനെ ആശ്വസിക്കാം പിന്നെ നമ്മുടെ ആളുകളോട് അന്വേഷണം നിർത്തേണ്ട എന്നു പറ ഒരു റിസ്ക് എടുക്കേണ്ട അതാ
റാം : അത് ഞാൻ പറഞ്ഞിട്ടുണ്ട് പിന്നെ ഷെട്ടിയോടും പറഞ്ഞിട്ടുണ്ട് അയാള് അങ്ങോട്ട് എന്നാ ചെല്ലുന്നത് എന്ന് ചോദിച്ചിരുന്നു
മോഹൻ : ഇപ്പൊ തൽക്കാലം എങ്ങോട്ടും പോവേണ്ട നീയും എനിക്ക് എന്തോ ഒരു അസ്വസ്ഥത തോന്നുന്നുണ്ട്
റാം : ദീപുവിനോടു പറയണോ കര്യങ്ങൾ
മോഹൻ : ഇപ്പൊ വേണ്ട നമ്മൾ ഉദേശിച്ചപോലെ അല്ല എങ്കിൽ അത് നമുക്ക് ദോഷം ചെയ്യും
എന്തായാലും നമുക്ക് നോക്കാം എന്നാ പോയി കിടക്കാൻ നോക്ക് നാളെ നമുക്ക് എസ്റ്റേറ്റ് വരെയൊന്ന് പോവണം
റാം : ശരിയേട്ടാ...
ദീപ്തി : ഡീ അനു നീ ഉറങ്ങിയോ
അനു : ഇല്ല എന്താടി എന്തുപറ്റി
ദീപ്തി : അനു എനിക്ക് അവനെ വേണം നീ കണ്ടതല്ലേ അവൻ്റെ ആ ഗ്ലാമർ പിന്നെ നല്ല ശരീരവും എനിക്ക് ഒരുപാട് ഇഷ്ടമായി ഡീ അവനെ
അനു : ദീപ്തി നിനക്ക് അത്രക്ക് ഇഷ്ടമാണെങ്കിൽ നമുക്ക് വീട്ടിൽ സംസരിച്ചാലോ
ദീപ്തി : ഹേയ് അത് ഇപ്പൊ വേണ്ട അവൻ എന്നോട് എന്നെ ഇഷ്ടമാണ് എന്ന് പറഞ്ഞതിന് ശേഷം വീട്ടിൽ പറയാം ഇല്ലെങ്കിൽ ചിലപ്പോ... നിനക്ക് അറിയില്ലേ നമ്മുടെ അച്ഛൻമാരുടെ സ്വഭാവം
അനു : അത് ശരിയാ എന്തായാലും ആദ്യം അവൻ്റെ മനസ്സിൽ ഒരു സ്ഥാനം പിടിക്കാൻ നോക്ക് നീ
ദീപ്തി : നാളെ മുതൽ അതിനുള്ള ശ്രമങ്ങൾ ഞാൻ തുടങ്ങുകയാണ്
അനു : അപ്പോ ആൾ ദി ബെസ്റ്റ്
ദീപ്തി : ഓ താങ്ക് യൂ
അനു : എന്നാ ഇനി സമാധാനം ആയി ഉറങ്ങാൻ നോക്ക് ഗുഡ് നൈറ്റ്
ദീപ്തി : ഗുഡ് നൈറ്റ് അനു....
( അങ്ങനെ അന്നത്തെ ദിവസവും കടന്നു പോയി രാവിലെ ഫോൺ അടിക്കുന്നത് കേട്ടാണ് അജു ഉറക്കം ഉണരുന്നത്... )
💬 Comments
View all comments