Chapter Title : അച്ചുവിൻ്റെ രാജകുമാരൻ 6 [Mikhael]
കിടന്നു മോളെ നാളെ ദൂരെ എവിടെയോ ആണ് പണി രാവിലെ നേരത്തെ പോണം എന്ന് പറഞ്ഞു
അമ്മു : അച്ഛൻ കഴിച്ചോ
ശാരദ : ആ കഴിച്ചിട്ടാ കിടന്നേ
അച്ചു : അമ്മൂസെ ഡീ ഒന്നിങ്ങ് വാ ഒരു കാര്യം ചോദിക്കട്ടെ
അമ്മു : എന്താ ഡീ എന്ത് പറ്റി
അച്ചു : അതേയ് നിൻ്റെ കയ്യിൽ പാഡ് വല്ലതും ഉണ്ടോ എനിക്ക് ഡേറ്റ് ആയി എൻ്റെ കയ്യിൽ ഒന്നുമില്ല അതാ ഇപ്പൊ തൽക്കാലം തുണി വച്ചിരിക്കാ നാളെ ക്ലാസിൽ പോകുമ്പോൾ വക്കാൻ ആണ് നിൻ്റെ കയ്യിൽ ഉണ്ടാവുമോ
അമ്മു : ഉണ്ടാവാൻ സാധ്യത ഉണ്ട് ഞാൻ ഒന്ന് നോക്കട്ടെ
ശാരദ : അമ്മു , അച്ചു വാ കഴിക്കാം
( അങ്ങനെ അവർ എല്ലാവരും ഭക്ഷണം കഴിക്കാൻ തുടങ്ങി അർജുൻ വന്നതിനെ കുറിച്ചായിരുന്നു അവരുടെ ചർച്ച ..
ഇതേ സമയം അർജുൻ അവൻ്റെ ഫ്ളാറ്റിൽ ഫുഡ് കഴിക്കുകയായിരുന്നു എന്നാൽ അവൻ്റെ മനസ്സ് അവിടെയൊന്നും ആയിരുന്നില്ല അവനു അച്ചുവിനെ കാണാൻ വല്ലാതെ തോന്നി അവന് തന്നെ അതിൻ്റെ കാരണം മനസിലായില്ല അത് പ്രേമം ആണോ അതോ വെറും അക്ട്രാഷൻ ആണോ അവനു ഒരു ഉത്തരം കിട്ടിയില്ല
അജു ഫുഡ് മതിയാക്കി കൈ കഴുകി വന്ന് റൂമിൽ കയറി അവൻ്റെ ഫോൺ എടുത്ത് ഗാലറി ഓപ്പൺ ആക്കി അതിൽ അച്ചുവിൻ്റെ കുറേ ഫോട്ടോസ് ഉണ്ടായിരുന്നു അജു അത് നോക്കി നിൽക്കെ പതിയെ അവൻ ഉറക്കത്തിലേക്ക് വഴുതി വീണു....
എന്നാൽ ചന്ദ്രോത്ത് പലരുടെയും ഉറക്കം പോയിരുന്നു )
മോഹൻ : റാമേ എന്തായി നമ്മൾ ഏൽപ്പിച്ച കാര്യം വല്ല തുമ്പും കിട്ടിയോ
റാം : ആ ചേട്ടാ ഷെട്ടി വിളിച്ചിരുന്നു അയാൾക്ക് കാര്യമായി ഒന്നും അറിയാൻ കഴിഞ്ഞിട്ടില്ല പേടിക്കാൻ ഒന്നും ഇല്ല എന്ന് തോന്നുന്നു കാരണം നമ്മൾ ഉദ്ദേസിച്ചപോലെ ആണെങ്കിൽ എന്തെങ്കിലും തുമ്പ് കിട്ടിയേനെ ഇത് ഒന്നും കിട്ടില്ലല്ലോ
മോഹൻ : അപ്പോ പേടിക്കാൻ ഒന്നും ഇല്ല എന്നാണോ നീ പറഞ്ഞു വരുന്നത്
റാം : ചേട്ടന് അറിയുന്നതല്ലെ ഷെട്ടിയുടെ നെറ്റ്
💬 Comments
View all comments