Chapter Title : അച്ചുവിൻ്റെ രാജകുമാരൻ 6 [Mikhael]
പറ
അരുൺ : ഡാ നീ കാര്യം എന്താണെന്ന് തെളിച്ചു പറ
സാന്ദ്ര : നിനക്ക് എന്താ പറ്റിയേ നീ ഓക്കെ അല്ലേ ജോൺ
ജോൺ : അപ്പോ ഞാൻ പറഞ്ഞുവരുന്നത് നിങ്ങൾക്ക് മനസ്സിലായിട്ടില്ല അല്ലേ
ദീപ്തി : ഇല്ല നീ എന്തൊക്കെയാ പറയുന്നേ എന്ന് നിനക്ക് വല്ല പിടിയും ഉണ്ടോ
ജോൺ : ഓക്കോ ഞാൻ തന്നെ പറഞ്ഞു തരാം നിങ്ങൾ ആരും പാനിക്ക് ആവരുത്
ദീപ്തി : ഞങ്ങൾ എന്തിനാ പാനിക്ക് ആകുന്നെ നീ കാര്യം പറ
ജോൺ : അന്ന് ഞാൻ നിങ്ങളോട് പറഞ്ഞത് ഓർമ്മ ഇല്ലെ ദേ ആർ വാച്ചിംങ് ആൾ എന്ന് നിങ്ങൾ ഒന്നുന്നേരെ നോക്കിയേ ആ അർജുൻ്റെ കാർ അല്ലാതെ കുറച്ചു അപ്പുറത്ത് ഒരു Black Fortuner നിൽക്കുന്നത് കണ്ടോ
ക്രിസ്റ്റീന : കണ്ടു അതിനിപ്പോ എന്താ ഡാ
ജോൺ : എന്നാൽ നിങ്ങള് നേരെ ഒപ്പോസിറ്റ് ഒന്ന് നോക്കിക്കേ അവിടെ ഒരു Black Pajero നിൽക്കുന്നതും കണ്ടോ
ശ്രുതി : ആ കണ്ടു അതിന് എന്താടാ
ജോൺ : അന്ന് അശ്വതിയുമായി പ്രശ്നം ഉണ്ടായ ദിവസം ആ അർജുൻ്റെ കാറിൻ്റെ തൊട്ടു പുറകെ തന്നെ ഈ രണ്ടു വണ്ടികളും ഇവിടെ ഉണ്ടായിരുന്നു ഒരു പക്ഷെ നിങ്ങള് അത് ശ്രദ്ധിച്ചിട്ടുണ്ടാവില്ല
ദീപ്തി : റോഡ് ആവുമ്പോൾ വാഹനങ്ങൾ പോകും വരും അതിൽ ഇത്ര സംസാരിക്കാൻ എന്താ
ജോൺ : ഇന്നലെ നമ്മൾ മാളിൽ പോയില്ലേ അവിടെ പാർക്കിംഗ് ഗ്രൗണ്ടിൽ ഈ രണ്ടു വണ്ടികളും ഉണ്ടായിരുന്നു അത് മാത്രമല്ല അതിൽ ബ്ലാക്ക് ഡ്രസ്സ് ധരിച്ചു കുറച്ച് പേര് ഉണ്ടായിരുന്നു എന്നാൽ ആദ്യം എനിക്ക് ഒന്നും തോന്നിയില്ല എന്നാൽ നമ്മൾ പാർട്ടി ആഘോഷിക്കുമ്പോൾ ഇവർ നമ്മളെ വാച്ച് ചെയ്യുന്നുണ്ടായിരുന്നു അതാ ഞാൻ അവിടെ വച്ച് അങ്ങനെ പറഞ്ഞത്
അനു : അതിന് നമുക്ക് അവരെ അറിയില്ലല്ലോ പിന്നെ അവർ എന്തിന് നമ്മളെ വാച്ച് ചെയ്യണം
ദീപ്തി : അതെ അനു പറഞ്ഞ പോലെ നമ്മൾ ഇത് വരെ പുറത്ത് ആരോടും വഴക്കിന് പോയിട്ടില്ല
💬 Comments
View all comments