Chapter Title : അച്ചുവിൻ്റെ രാജകുമാരൻ 6 [Mikhael]
നിങ്ങളുടെ ഏട്ടൻ്റെ ഫ്രണ്ടിൻ്റെ കാർ ആണോ ആ Mustarng
അനു : അതെ എന്തേ
ജോൺ : അമ്പലത്തിൽ നിന്ന് നിങ്ങൾ എല്ലാവരും ഒപ്പമാണോ പോയത് അതായത് നിങ്ങളും ഏട്ടൻ്റെ ഫ്രണ്ടും
അനു : അല്ല ഞങ്ങൾ ആദ്യം പോയി അർജുനേട്ടൻ ഒറ്റക്കാണ് വന്നതും പോയതും
എന്താ ചോദിക്കാൻ കാരണം
വരുൺ : നിങ്ങൾ ഇങ്ങനെ ചോദ്യോത്തരം കളിക്കാതെ വേഗം കാര്യം പറ ഞങ്ങളെ എന്തിനാ ഇങ്ങനെ ടെൻഷൻ ആക്കുന്നെ
ജോൺ : എൻ്റെ വരുണെ ഒന്ന് നിൽക്ക് ഞാൻ പറഞ്ഞു കഴിയട്ടെ
വരുൺ : ഹാ പറയ്
ജോൺ : അനു അന്ന് അമ്പലത്തിൽ വച്ച് ആ അശ്വതിയുടെ കൂടെ ഉള്ള ചെക്കന് എന്തെങ്കിലും സംഭവിച്ചിരുന്നോ
അനു : അത് അവർ ആ പയ്യനെ കാണാൻ ഇല്ല എന്ന് പറഞ്ഞു അവനെ തിരഞ്ഞു നടന്നിരുന്നു ഞങ്ങൾ അതിനൊന്നും നിന്നില്ല വേഗം വീട്ടിൽ പോയി
ദീപ്തി : അല്ല ജോൺ നീ ഇപ്പോൾ ഇത് ചോദിക്കാൻ ഉള്ള കാരണം എന്താ
ജോൺ : അല്ല അന്ന് ഞാൻ ആ കാർ സിറ്റിയിലേ ഒരു ഹോസ്പിറ്റലിലേക്ക് പോകുന്നത് കണ്ടു സംശയം തോന്നി പുറകേ പോയി നോക്കിയപ്പോൾ കണ്ടത് അശ്വതിയുടെ കൂടെ ഉണ്ടായിരുന്ന ആ കുട്ടിയെ ബോധം ഇല്ലാതെ അവർ കൊണ്ട് വന്നിരിക്കാ അന്വേഷിച്ചപ്പോൾ മനസിലായി ആ പയ്യൻ ഒരു താഴ്ചയിലേക്ക് വീണു ബോധം പോയതാണെന്ന്
ഉച്ച ആയപ്പോഴേക്കും ആ കുട്ടി ഓക്കെ ആയി അവർ അന്ന് തന്നെ ഡിസ്റ്റാർജ് ആയി
പിന്നെ ഹോസ്പിറ്റൽ ബിൽ മുഴുവൻ സെറ്റിൽ ചെയ്തത് നിങ്ങളീ പറയുന്ന അർജുൻ ആണ്
ദീപ്തി : നോ വേ അതിന് അർജുനും അശ്വതിയും തമ്മിൽ മുൻപരിചയം ഇല്ലല്ലോ പിന്നെ എങ്ങനെ
അനു : ദീപ്തി ചിലപ്പോൾ നമ്മൾ പോയ സമയത്ത് അർജ്ജുനേട്ടൻ ആവും അവരെ ഹോസ്പിറ്റലിൽ കൊണ്ട് പോയത് അവർക്ക് സാമ്പത്തികം ഇല്ല എന്ന് മനസ്സിലായപ്പോൾ ബിൽ സെറ്റിൽ ചെയ്ത് കാണും
ശ്രുതി : അല്ല ജോൺ ഇതാണോ നീ ശരിക്കും പറയാൻ വന്ന കാര്യം
ജോൺ :
💬 Comments
View all comments