Chapter Title : അച്ചുവിൻ്റെ രാജകുമാരൻ 6 [Mikhael]
ഒന്ന് ഇതാണ് എന്നാൽ മറ്റൊന്ന് കൂടിയുണ്ട് ഈ സംഭവങ്ങൾക്ക് ശേഷം ഞാൻ അവനെ ഫോളോ ചെയ്യാൻ തുടങ്ങിയിരുന്നു ഇന്ന് അവൻ രാവിലെ തന്നെ കുറേ ബേക്കറി സാധനങ്ങൾ എല്ലാം വാങ്ങി അവരെ കാണാൻ പോയിരുന്നു അവൻ അവരുടെ കൂടെ പോകുന്നത് കണ്ടപ്പോൾ പിന്നെ ഞാൻ അവിടെ നിന്നില്ല തിരിച്ച് പോന്നു
ദീപ്തി : ഓഹോ അപ്പോ അങ്ങനെ ആണ് കര്യങ്ങൾ അല്ലേ
അവനെ ആ അർജ്ജുനെ കണ്ടപ്പോൾ തന്നെ എനിക്ക് ഒരുപാട് ഇഷ്ടമായതാ അവനെ ഞാൻ ആ പൂ മോൾക്ക് വിട്ടുകൊടുക്കില്ല
സാന്ദ്ര : ഡീ നീ ഒന്ന് അടങ്ങ് നാളെ അവർ കോളജിലേക്ക് വരില്ലേ ബാക്കി അവിടെ വച്ച് കൊടുക്കാം
ക്രിസ്റ്റീന : ഞങ്ങൾ ഇല്ലെ നിൻ്റെ കൂടെ
അരുൺ : നമുക്ക് നോക്കാമെടോ ഇപ്പൊ താൻ ഒന്ന് കൂൾ ആവ്
( അങ്ങനെ അവർ ചർച്ചകൾ എല്ലാം കഴിഞ്ഞ് അവരവരുടെ വീടുകളിലേക്ക് പോയി )
അമ്മു : അച്ചു നാളെ ക്ലാസ്സിൽ പോണോ നമുക്ക് ലീവ് ആക്കിയാലോ
അച്ചു : ഒന്ന് പോ പെണ്ണേ
അമ്മു : അല്ലെടി സച്ചു ഇങ്ങനെ നിൽക്കുമ്പോൾ എങ്ങിനെ ക്ലാസ്സിൽ പോകും
അച്ചു : അതോർത്ത് നീ വിഷമിക്കേണ്ട നിൻ്റെ അമ്മ അവനെ നോക്കാം എന്ന് പറഞ്ഞിട്ടുണ്ട് എനിക്കും ലീവ് ആക്കണം എന്നുണ്ട് എന്നാൽ നിനക്ക് അറിയാലോ എൻ്റെ കാര്യം അത് കൊണ്ട് നാളെ നമുക്ക് ക്ലാസ്സിൽ പോയെ പറ്റു
സച്ചു : അയ്യേ പാവം അമ്മുചേച്ചി ലീവ് ആക്കാൻ പറ്റിയില്ല ട്ടോ
അമ്മു : ദേ ചെക്കാ മിണ്ടാതിരുന്നൊ എനിക്കും ഉണ്ട് ലീവ് എടുക്കാൻ ആഗ്രഹം
സച്ചു : എന്നാ ചേച്ചി ലീവ് ആക്കിക്കോ
അമ്മു : നടന്നത് തന്നെ നിൻ്റെ ചേച്ചി ലീവ് ആണെങ്കിൽ മാത്രമേ എനിക്ക് ലീവ് ഉള്ളൂ എന്നാ മാതാജിയുടെ ഓർഡർ പിന്നെ ഞാൻ എന്ത് ചെയ്യാനാടാ
അച്ചു : എൻ്റെ മോൾ അങ്ങനെ ഇപ്പൊ ലീവ് ആക്കേണ്ട കേട്ടോ പിന്നെ നീ കൂടെ ഇല്ലെങ്കിൽ എനിക്ക് കോളേജിൽ പോകാൻ പേടിയാ നിനക്ക് അറിയാമല്ലോ
💬 Comments
View all comments