Chapter Title : അച്ചുവിൻ്റെ രാജകുമാരൻ 7 [Mikhael]
പഠനം ആണ് ഈ പ്രശ്നം കാരണം അത് നിൽക്കാതെ ഇരുന്നാൽ മതി
അമ്മു : നീ എന്താ പെണ്ണേ ഇങ്ങനെ വെറും പഠനം എന്ന ചിന്തമാത്രമെ ഉള്ളോ
അച്ചു : അമ്മു നിനക്ക് അറിയുന്നത് അല്ലേ വേറെ ഒരാളുടെ സ്പോൺസർഷിപ്പിൽ ആണ് ഞാൻ പഠിക്കുന്നത് എന്ന്
അമ്മു : ആ അറിയാം അതും ഇതും തമ്മിൽ എന്താ ബന്ധം
അച്ചു : എടി ഞാൻ നന്നായി പഠിക്കുന്നത് കൊണ്ടല്ലേ ആ വ്യക്തി എൻ്റെ പഠന ചിലവ് എടുക്കുന്നത് അങ്ങനെ ഉള്ളപ്പോൾ എൻ്റെ പഠിപ്പ് നിന്നാൽ അത് ആ വ്യക്തിയോട് ഞാൻ ചെയ്യുന്ന തെറ്റ് അല്ലേ എന്നേയും എൻ്റെ പഠിപ്പിനെയും വിശ്വാസം ഉള്ളത് കൊണ്ടല്ലേ എന്നെ സ്പോൺസർ ചെയ്തത് അങ്ങനെ ഉള്ളപ്പോൾ അവരുടെ പ്രതീക്ഷ ഞാൻ തെറ്റിക്കുന്നത് ശരിയല്ലല്ലോ
അമ്മു : അതിന് നിൻ്റെ പഠിപ്പിന് ഇപ്പൊ എന്താ കുഴപ്പം നീ നന്നായി തന്നെ പഠിക്കുന്നുണ്ടല്ലോ പിന്നെ എന്താ
അച്ചു : അതല്ലെടി ഇന്നത്തെ സംഭവം മനസ്സിൽ നിന്നും പോകുന്നില്ല എനിക്ക് എന്തോ നല്ല പേടി ഉണ്ട്
അമ്മു : നീ പേടിക്കാതെ ഞാൻ ഇല്ലെ കൂടെ നമുക്ക് അവരെ കണ്ട് പറയാം നീ തെറ്റ് ഒന്നും ചെയ്തിട്ടില്ല നിന്നോട് ദേഷ്യം ഒന്നും തോന്നരുത് എന്ന്
അച്ചു : അവർ പ്രശ്നം ഉണ്ടാക്കുമോ
അമ്മു : ഉണ്ടാക്കാൻ വഴി ഇല്ല കാരണം നമ്മൾ മാപ്പ് ചോദിക്കുന്നുണ്ടല്ലോ അപ്പോ ചിലപ്പോൾ ഒന്നും ചെയ്യില്ലായിരിക്കും
അച്ചു : മ്മ് ഡീ നാളെ ക്ലാസ് കഴിഞ്ഞു വരുമ്പോൾ പാട് വാങ്ങാൻ ഒന്ന് ഓർമിപ്പിക്കണെ
💬 Comments
View all comments