0%

Chapter Title : അച്ചുവിൻ്റെ രാജകുമാരൻ 9 [Mikhael]

Author : kkstories Read All Parts 1K

ഇറങ്ങാൻ നോക്കട്ടെ ഞാൻ രാവിലെ വരാം
പിന്നെ അമ്മു ഞാൻ വരുന്നതിന് മുൻപ് പോലിസ് വന്നാൽ ഒന്ന് വിളിക്കണേ
അമ്മു : വിളിക്കാം ഏട്ടാ
അജു : എന്നാ ശരി ഇനി നിൽക്കുന്നില്ല രാവിലെ കാണാം

( അജു അവരോട് യാത്ര പറഞ്ഞുകൊണ്ട് ഹോസ്പിറ്റലിൽ നിന്ന് തിരികെ ഫ്ലാറ്റിലേക്ക് യാത്രയായി ഇതേ സമയം ബാംഗ്ലൂരിൽ ഒരു ഫൈവ് സ്റ്റാർ ഹോട്ടൽ മുറിയിൽ നാളെ എന്ത് ചെയ്യണം എന്ന ചർച്ചയിൽ ആയിരുന്നു റാമും മോഹനും )

റാം : എന്താ ചേട്ടാ ഒരു ആലോചന
മോഹൻ : നമ്മൾ വരുന്ന വഴിക്ക് നാട്ടിൽ നിന്ന് ആ എസ്ഐ ഷൈജു വിളിച്ചിരുന്നു
റാം : എന്ത് പറ്റി എന്തെങ്കിലും പ്രശ്നം ഉണ്ടോ
മോഹൻ : പ്രശ്നം ആണ് കുട്ടികൾ കോളേജിൽ കൊണ്ട് പോയ കാർ ആരോ മോഷ്ടിച്ചു എന്ന് പറഞ്ഞു
റാം : അതിനിത്ര ടെൻഷൻ ആവാൻ എന്താ അത് കണ്ട് പിടിക്കാൻ എളുപ്പമല്ലേ
മോഹൻ : കാർ അവർ കണ്ടെത്തി പക്ഷേ അതു കത്തി നശിച്ച നിലയിൽ ആയിരുന്നു എന്നാണ് പറഞ്ഞത്
റാം : നമ്മുടെ കാർ കട്ടെടുത് കത്തിക്കാൻ മാത്രം ധൈര്യം ഉള്ള ആരാ ഇപ്പൊ ഉള്ളത്
മോഹൻ : അറിയില്ല എന്തെങ്കിലും വിവരം കിട്ടിയാൽ ഉടൻ അറിയിക്കാം എന്ന് പറഞ്ഞിട്ടുണ്ട്
റാം : അല്ല എന്നിട്ട് കാർ പോയത് എന്താ കുട്ടികൾ നമ്മളോട് പറയാതിരുന്നത്
മോഹൻ : അതാ എനിക്കും മനസ്സിലാവാത്തത്
റാം : ഇനി പേടിച്ചിട്ട് ആണോ
മോഹൻ : അവർ എന്തിനാ നമ്മളെ

💬 Comments

View all comments