Chapter Title : അച്ചുവിൻ്റെ രാജകുമാരൻ [Mikhael]
തിരിഞ്ഞു നോക്കി ആ കാർ ഇപ്പോഴും അവിടെ തന്നെ ഉണ്ട് എന്നാൽ അച്ചുവിനെ അത്ഭുത പെടുത്തിയത് വേറെ ഒന്നുമല്ല ആ കാറിലെ അയാളുടെ ശബ്ദമായിരുന്നു പെട്ടെന്ന് )
അമ്മു : ഡീ എന്താ നീ ആലോചിച്ച് ഇരിക്കുന്നെ എല്ലാം മറക്കാൻ നോക്ക് ഇനി ഇതിൻ്റെ പേരിൽ ലീവ് എടുക്കാൻ നിൽക്കേണ്ട സച്ചുവിനോട് ഒന്നും പറയുകയും ചെയ്യരുത് അവനു സങ്കടമാകും (ചെറിയച്ഛൻ കേൾക്കാതെ അമ്മു അച്ചുവിനോടായി പറഞ്ഞു)
അച്ചു : ആഹ് ഡീ പിന്നെ സ്കൂളിൻ്റെ അവിടെ ഒന്ന് നിർത്താൻ പറയുമോ നീ സച്ചുവിനെ കൂടെ കൂട്ടാനാണ്
അമ്മു : അതിനെന്താ പെണ്ണേ
ചെറിയച്ചാ ആ സ്കൂളിൻ്റെ അവിടെ ഒന്ന് നിർത്തുമോ സച്ചുവിനേയും കൂട്ടാൻ ഉണ്ടായിരുന്നു അതാ
ചെറിയച്ചൻ: അതിനെന്താ മോളെ നിർത്താലോ
(അങ്ങനെ അവർ സച്ചുവിനെയും ഓട്ടോയിൽ കയറ്റി വീട്ടിലേക്ക് പോയി
അവർക്ക് ഇറങ്ങേണ്ട സ്റ്റോപ് എത്തിയതും ചെറിയച്ചൻ ഓട്ടോ നിറുത്തി
അവർ അയാളോട് യാത്രപറഞ്ഞ് ഇറങ്ങി നടന്നു അപ്പോഴാണ് അച്ചു ആ ഒരു കാര്യം ശ്രദ്ധിക്കുന്നത് അത് കണ്ട് അവള് അറിയാതെ തന്നെ പേടിച്ച് പിന്നോട്ട് പോയി ഇത് കണ്ട അമ്മുവും എന്താണ് എന്നറിയാൻ ഒന്ന് തിരിഞ്ഞു നോക്കി അവളിലും ഒരു ചെറിയ ഭയം ഉടലെടുത്തു എന്നാൽ തിരിഞ്ഞു നോക്കിയ സച്ചുവിൻ്റെ ചുണ്ടിൽ സന്തോഷത്തിൻ്റെ ഒരു പുഞ്ചിരി ഉടലെടുത്തു....
നിങ്ങളുടെ വിലയേറിയ അഭിപ്രയങ്ങൾ കമെൻ്റിലൂടെ അറിയിക്കുക
💬 Comments
View all comments