Chapter Title : അച്ചായൻ പറഞ്ഞ കഥ അർജുന്റെ റിയ കുട്ടി നിലാവ് പോലെ വന്നവൾ 2 [ഏകൻ]
"ഈ ചെറിയുമ്മയ്ക്ക് ഇത് എന്തിന്റെ കേടാ!!!!! അത് എന്താ അങ്ങനെ മോള് പാട്ട് പാടിയാൽ ചെറിയുമ്മയ്ക്ക് എന്താ കുഴപ്പം?"
"ഞാൻ പാട്ട് പാടി. അയൽവക്കത്തുള്ള ആൺപിള്ളേരെ മയക്കാൻ ശ്രമിക്കുകയാ എന്നാ ചെറിയുമ്മ പറയാറ്. "
"സാരമില്ല!!! മോള് ഇവിടുന്ന് പാടിക്കോ.. എനിക്ക് ഇഷ്ട്ടമാ പാട്ട്. നമുക്ക് ഒരിക്കൽ ചെറിയുമ്മക്കിട്ട് നല്ലൊരു പണി കൊടുക്കാം . പോരെ "
"എനിക്ക് അങ്ങനെ പാടാൻ ഒന്നും അറിയില്ല . ഞാൻ വെറുതെ മൂളും. അത്രയേ ഉള്ളൂ"
"അത്രയേ വേണ്ടൂ. മൂളിയാൽ മതി. കേൾക്കെട്ടെ മോള് മൂളുന്നത്,?"
"ഞാൻ പിന്നൊരു ദിവസം മൂളി തരാം. പോരെ? "
"പോര ഇപ്പോൾ മൂളണം... അല്ല പാടണം.. വേഗം"
"സാർ ഇപ്പോൾ തന്നെ വേണോ? പ്ലീസ് സാർ പിന്നെ ഒരു ദിവസം എന്തായാലും ഞാൻ പാടിത്തരാം. "
"ശരി. പിന്നെയെങ്കിൽ പിന്നെ .
പാടത്തെ നിന്നെ വിടൂല മോളെ. "
"ഉറപ്പ്. ഞാൻ പാടി തരും "
"വേറെ എന്തൊക്കെ അറിയാം?"
"വേറെ... വേറെ... വേറെ ഒന്നും അറിയില്ല സാർ. "
"അതിലെന്തോ ഉണ്ടല്ലോ? വേറെ വേറെ മ് പറഞ്ഞോ! വേറെ എന്താ ഉള്ളത് ?
" അത് അത് ഒന്നും ഇല്ല. "
"പറയെടി പെണ്ണേ . എന്തിനാ മടിച്ചു നിൽക്കുന്നേ?"
"പറയാം. പക്ഷെ എന്നോട് ചെയ്തു കാണിക്കാൻ പറയരുത് "
"അതെന്ത് കഴിവാണ്... ചെയ്തു കണ്ടാൽ അല്ലേ അറിയാൻ പറ്റു . അങ്ങനെ ഒരു കഴിവ് ഉണ്ടോ എന്ന്."
"ഉണ്ട്" പക്ഷെ എന്നോട് ചെയ്യാൻ പറയില്ല എന്ന് വാക്ക് താ "
💬 Comments
View all comments