Chapter Title : അച്ചായൻ പറഞ്ഞ കഥ അർജുന്റെ റിയ കുട്ടി നിലാവ് പോലെ വന്നവൾ 2 [ഏകൻ]
"അയ്യടാ!!! അങ്ങനെ വാക്കൊന്നും തരാൻ പറ്റില്ല.. എന്നോട് പറയാൻ ഇഷ്ട്ടം ആണെങ്കിൽ പറഞ്ഞാൽ മതി. വലിയ ഗമ ഒന്നും വേണ്ട"
" ഗമ ഒന്നും അല്ല. ഞാൻ ശരിക്കും ചെയ്യും "
"എന്ത്? എന്താണെന്ന് പറ. എന്നാലല്ലേ അറിയാൻ പറ്റു."
"ഞാൻ ചിത്രം വരക്കും. "
"ഇതിനാണോ ? ഇത്രയും വലിയ ഡയലോഗ് അടിച്ചത് "
"വല്ല പൂവും പൂമ്പാറ്റയും ആയിരിക്കും!!!,. ഞാനും വരക്കും.. കുന്നിൽ മുകളിലെ സൂര്യൻ, കാക്കകൾ പറക്കുന്നത്, തെങ്ങുകൾ , ഒരു വീട് , വീടിനു മുന്നിൽ ഒരു കുട്ടി. "
"അതൊന്നും അല്ല. ഒരാളെ നോക്കി ഞാൻ അയാളെ വരക്കും. നോക്കാതെയും വരക്കും. "
"കള്ളം, കള്ളം, അതല്ലേ ചെയ്യാൻ പറയരുത് എന്ന് പറഞ്ഞത്."
"അല്ല! അല്ല! ഇന്റുമ്മാണെ സത്യം ഞാൻ വരക്കും.. എന്റെ ഉമ്മയെ പിടിച്ചൊന്നും ഞാൻ കള്ള സത്യം ചെയ്യില്ല "
"അപ്പോൾ കള്ളം പറയാറുണ്ട്. അല്ലെ. ?" "
"അയ്യോ !!! ഇല്ല സാർ ഞാൻ കള്ളം പറയാറില്ല.. കള്ളം പറഞ്ഞാൽ ഞാൻ നരകത്തിൽ പോകും. ഞാൻ കള്ളം പറയില്ല. ചെയ്യില്ല. "
"ശരി വിശ്വസിച്ചു. പിന്നെ എന്താ വരച്ചാൽ. ?"
"ഞാൻ വരയ്ക്കാൻ പഠിച്ചിട്ടൊന്നും ഇല്ല. സ്കൂളിൽ പഠിക്കുമ്പോൾ ബുക്കിൽ വെറുതെ വരച്ചു നോക്കിയതാ. അത് കൂട്ടുകാർ കണ്ടു ടീച്ചറോട് പറഞ്ഞു. ടീച്ചർ എന്നെ കൊണ്ട് ബോർഡിൽ വരപ്പിച്ചു.. അത്രയേ ഉള്ളൂ "
"എന്നാ ഞാനും നാളെ വരുമ്പോൾ ഒരു ബോർഡും കുറേ ചോക്കും വാങ്ങി വരാം. എന്താ? "
"ഇതാ! ഞാൻ പറയില്ല എന്ന്
💬 Comments
View all comments