Chapter Title : അച്ചായൻ പറഞ്ഞ കഥ അർജുന്റെ റിയ കുട്ടി നിലാവ് പോലെ വന്നവൾ 2 [ഏകൻ]
മുഖം കൊട്ടി തിരിച്ചു പോകാൻ നോക്കി.
"നിക്ക് പെണ്ണെ അവിടെ. നീ ഇപ്പോൾ എന്താ കാണിച്ചത്..?"
"അത് ഒന്നും ഇല്ല.. ഞാൻ വെറുതെ കാണിച്ചതാ."
"എന്നാ ഒന്ന് കൂടെ കാണിച്ചിട്ട് പോയാൽ മതി. "
"അയ്യോ !! സാർ ഞാൻ വെറുതെ. "
"കാണിക്കാൻ പറഞ്ഞാൽ കാണിക്കണം.. വേഗം കാണിക്ക്"
അവൾ വീണ്ടും അങ്ങനെ കാണിച്ചു. ഞാൻ ചിരിച്ചുകൊണ്ട് ഒരു കഷ്ണം പത്തിരിയും ബീഫും അവൾക്ക് നേരെ നീട്ടി. ഇത്തവണ അവൾ വായ കൊണ്ട് വന്നു പിന്നെ അവൾ തന്നെ വായ മാറ്റി.
ഞാൻ കൈ നീട്ടി പിടിച്ചു നിന്നെപ്പോലെ തന്നെ നിന്നു. അവൾ ചിരിച്ചു കൊണ്ട് എന്റെ കൈയിൽ പിടിച്ചു അവളുടെ വായിൽ വെച്ചു. എന്നിട്ട് ആ പത്തിരിയും ബീഫും കഴിച്ചു. എന്നിട്ട് വീണ്ടും ചിരിച്ചു കൂടെ ഞാനും..
" മോള് പോയി എടുത്തിട്ട് വാ നമുക്ക് ഇവിടെ ഇരുന്നു കഴിക്കാം.. അല്ലെങ്കിൽ ഇതിൽ നിന്ന് തന്നെ കഴിക്കാം."
അവളുടെ കണ്ണ് നിറഞ്ഞു. പക്ഷെ കരഞ്ഞില്ല. എന്തിനാണാവോ? അവൾ അകത്തേക്ക് പോയി പത്തിരി എടുത്തു വന്നു. ഒന്ന് കൂടെ എന്റെ പ്ലെയ്റ്റിൽ ഇട്ട്. അവൾ നിലത്ത് ഇരുന്നു. അവിടെ ഒരു കസേര മാത്രമേ ഉണ്ടായിരുന്നുള്ളൂ.
"ഞാൻ പറഞ്ഞു ഇങ്ങ് കയറി ഇരിക്ക് പെണ്ണെ. നിലത്ത് ഇരിക്കാതെ. "
അവൾ അവിടെ ചുറ്റും നോക്കി അപ്പോഴാണ് അവിടെ വേറെ കസേര ഇല്ലാത്തത് ഞാൻ ശ്രദ്ധിക്കുന്നത്.
ഞാൻ എന്റെ മടിയിൽ തട്ടി പറഞ്ഞു.
"ഇവിടെ ഇരുന്നോ "
"അയ്യേ!" അവൾ നാണിച്ചു.
"എന്ത് അയ്യേ. കൊച്ചു കുട്ടികൾ മുതിർന്നവരുടെ
💬 Comments
View all comments