Chapter Title : അച്ചായൻ പറഞ്ഞ കഥ അർജുന്റെ റിയ കുട്ടി നിലാവ് പോലെ വന്നവൾ 2 [ഏകൻ]
പോയി നോക്കി. അത് ഇക്ക ആയിരുന്നു. അവൾ വാതിൽ തുറന്നു സന്തോഷത്തോടെ ചിരിച്ചുകൊണ്ട് ഇക്കയെ അകത്തേക്ക് വിളിച്ചു.
"ഉപ്പാ! വാ ഉപ്പ വാ . ഉപ്പക്ക് ഞാൻ പത്തിരി എടുക്കാം."
" മോളെ ഉപ്പ ഇപ്പോൾ കഴിച്ചേ ഉള്ളൂ. മോള് കഴിച്ചോ. സാർ എവിടെ? "
"സാർ ബാൽക്കണിയിൽ ഉണ്ട്. പത്തിരി കഴിക്കുന്നു. "
ഇക്കയുടെ ശബ്‍ദം കേട്ട് ഞാൻ ഹാളിലേക്ക് ചെന്നു.
"എന്റെ ഇക്ക !! ഇക്കയുടെ മോള് ഒരു അപാര സംഭവം ആണ് കേട്ടോ. ഇവൾ എന്തുണ്ടാക്കിയാലും നല്ല ഒന്നാന്തരം രുചിയാ. ഇവളെ ഇനി ഞാൻ ഇക്കക്ക് തരില്ല. എനിക്ക് വേണം ഈ റിയകുട്ടിയെ. ഇക്കാക്ക് പകരം എന്ത് വേണം പറഞ്ഞോ ഞാൻ തരാം."
"അതിനെന്താ എന്റെ മോള് ഇവിടെ തന്നെ നിന്നോട്ടെ. സാറെടുത്തോ എന്റെ മോളെ എനിക്ക് സമ്മതമാ. എനിക്ക് പകരം എന്റെ മോളുടെ മുഖത്തു ഈ ചിരി കണ്ടാൽ മതി."
"അതിന് ഇക്കാന്റെ മോള് തന്നെ വിചാരിക്കണം. എന്തെങ്കിലും പറഞ്ഞു കരഞ്ഞോളും. അതിന് എനിക്കൊന്നും ചെയ്യാൻ ഇല്ല."
"ഞാൻ കരഞ്ഞൊന്നും ഇല്ല ഉപ്പാ.. ഉപ്പക്ക് തോന്നുന്നുണ്ടോ ഞാൻ കരഞ്ഞെന്ന്. ഈ സാറ് വെറുതെ പറയുന്നതാ."
"ഉപ്പ കണ്ടല്ലോ മോളുടെ ചിരി. ഇനി ഉപ്പക്ക് സമാധാനം ആയി ഉറങ്ങാം. ഒരുപാട് നന്ദിയുണ്ട് സാർ. "
"നന്ദിയൊക്കെ പിന്നെ പറയാം.. ഇക്ക വന്നേ വന്നു പത്തിരി കഴിക്ക്. മോളെ ഉപ്പക്ക് കൊടുക്കാൻ പത്തിരി ഇല്ലേ?"
"ഉണ്ട് സാർ. ഞാൻ ഇപ്പോൾ എടുക്കാം."
"വാ ഇക്ക. വന്നു ഇരിക്ക്. ഞാൻ എത്ര നാൾ ഇക്കയോട് പറഞ്ഞതാ.
💬 Comments
View all comments