0%

Chapter Title : അച്ചായൻ പറഞ്ഞ കഥ അർജുന്റെ റിയ കുട്ടി നിലാവ് പോലെ വന്നവൾ 2 [ഏകൻ]

Author : VaSco Read All Parts 1.1K

. ഞാൻ ഇവിടെ കഴിഞ്ഞോളം. എനിക്ക് ഒരു സങ്കടവും ഇല്ല. സുഹൂനെ കാണാൻ കഴിയുന്നില്ലല്ലോ എന്നേ ഉള്ളൂ എനിക്ക് "

"ഇല്ല മോളെ. മോളെ ഉപ്പ ഇവിടുന്ന് എങ്ങോട്ടും കൊണ്ട് പോകുന്നില്ല. എവിടെ ആണെങ്കിലും എന്റെ മോള് സന്തോഷം ആയി കഴിഞ്ഞ മതി അത്രയേ ഉള്ളൂ ഈ ഉപ്പക്ക് "

ഇക്ക അവിടെ നിന്നും ഇറങ്ങി.

"മോൾക്ക് ഇപ്പോൾ സങ്കടം മാറിയോ? പേടി മാറിയോ? മോളുടെ ഉപ്പ പറഞ്ഞല്ലോ .. മോളെ ഇവിടുന്ന് എവിടേയും കൊണ്ടുപോകില്ല എന്ന് പറഞ്ഞില്ലേ? സന്തോഷം ആയോ?" ഞാൻ ചോദിച്ചു.

"ആയോന്നോ? ഒരുപാട് ആയി. പക്ഷേ ചെറിയുമ്മ. "

"ചെറിയുമ്മയോട് പോയി പണിനോക്കാൻ പറ.. ചെറിയുമ്മക്കുള്ള പണി നമുക്ക് കൊടുക്കാം.. ഇനി ചെറിയുമ്മ എന്തെങ്കിലും എടങ്ങേറ് ഉണ്ടാക്കിയാൽ ചെയ്യാനുള്ള കാര്യം ഞാൻ പറഞ്ഞു തരാം . അതുപോലെ ചെയ്ത മതി. അതിനു മുൻപ് ഒന്ന് രണ്ടു ചെറിയ കാര്യങ്ങൾ ചെയ്യാൻ ഉണ്ട്. അത് നാളെ ശരിയാക്കാം"

"സാറിനോട് ഞാൻ എങ്ങനെയാ ഇതിനെല്ലാം നന്ദി പറയേണ്ടത്. എനിക്കറിഞ്ഞൂടാ?"

"എന്റെ മോളെ നീ എന്തിനാ ഇങ്ങനെ ഒക്കെ പറയുന്നത്. പക്ഷെ ഞാൻ വേറൊരു കാര്യം ചോദിക്കെട്ടേ? മോള് ഇവിടെ എത്ര കാലം വേണമെങ്കിലും നിന്നോ എനിക്ക് സന്തോഷം മാത്രമേ ഉള്ളൂ. പക്ഷെ മോളുടെ നിക്കാഹ്. അത് വേണ്ട .? മോളുടെ ഉപ്പ അത് ആഗ്രഹിക്കുന്നുണ്ടാവില്ലേ ?"

"എനിക്ക് അതൊന്നും അറിയില്ല സാർ. എനിക്ക് അങ്ങനെ ഒരു നിക്കാഹ് വേണമെന്നില്ല. സാറിന് ഞാൻ ഒരു ശല്യം ആണെന്ന് തോന്നിയാൽ പറഞ്ഞാൽ മതി. ഞാൻ എവിടെയെങ്കിലും പോയിക്കോളാം."

"എനിക്ക്

💬 Comments

View all comments