Chapter Title : അച്ചായൻ പറഞ്ഞ കഥ അർജുന്റെ റിയ കുട്ടി നിലാവ് പോലെ വന്നവൾ 2 [ഏകൻ]
മോളൊരു ശല്ല്യമോ? അങ്ങനെ തോന്നിയോ? ആരും ഇല്ലാത്ത എനിക്ക് മോള് വന്നപ്പോൾ ആരെയൊക്കയോ കിട്ടിയ പോലെ ആയി. പക്ഷെ മോളുടെ ഭാവി."
"ആ കിളവന്റെ ഭാര്യ ആകുന്നതിനേക്കാളും ഭാഗ്യം സാറിന്റെ വേലക്കാരി ആകുന്നതാ.. പക്ഷെ സാർ എന്നെ അങ്ങനെ കാണില്ല എന്ന് എനിക്കറിയാം. അത് മതി എന്റെ ഭാവി."
"അത് പോര മോളെ. ഞാൻ ചില തീരുമാനങ്ങൾ എടുക്കും. ഞാൻ എന്ത് പറഞ്ഞാലും അനുസരിക്കുമോ? "
"ഇവിടുന്ന് പോകാൻ പറയുന്നത് ഒഴിച്ച് ഞാൻ എന്തും അനുസരിക്കും. എനിക്ക് അത്രക്ക് ഇഷ്ടവും വിശ്വാസവും ആണ് സാറിനെ "
"ഇവിടുന്ന് എവിടേയും പോകണ്ട. എന്റെ കൂടെ തന്നെ നിന്നോ. ഇത് വേറെ ചിലതാണ്. "
"നിക്കാഹ് കഴിക്കാൻ പറയുന്നതാണോ?" "
"അല്ല. അതൊക്കെ പിന്നെത്തെ കാര്യം. ആദ്യം വേണ്ടത് വേറെ ഒരു കാര്യം. "
"ഞാൻ ചെയ്യാം. സാർ പറഞ്ഞാൽ മതി "
അന്ന് രാത്രിയിൽ ഇക്കയുടെ വീട്ടിൽ. റിയ കുട്ടിയുടെ ചെറിയുമ്മ ഇക്കയോട്.
"നിങ്ങ അവളെ എവിടെയാ കണ്ടാക്കിയെ"
"അതിപ്പം ഈ അറിഞ്ഞിട്ട് എന്തിനാ.. അവിടെ പോയി എന്റെ മോളെ ശല്യം ചെയ്യാനാ. "
"ഞാൻ എന്തു ശല്യം ചെയ്‌തൂന്ന നിങ്ങ പറയുന്നേ? അവൾക്ക് നല്ലൊരു ആലോചന കൊണ്ട് വന്നു . ആതാണോ ഞാൻ ചെയ്ത ശല്ല്യം. "
"നീ ഒന്നും പറയണ്ട. എനിക്ക് കാണാനും കേൾക്കാനും മനസ്സിലാക്കാനും കഴിവുണ്ട് "
"ഒലക്ക ഇണ്ട് നിങ്ങക്ക്? ഇത് പോലെ ഒരു ആലോചന ഇനി വരുമോ?
"നീ വെറുതെ എന്ന കൊണ്ട് ഓരോന്ന് പറയിക്കേണ്ട. ചെലക്കാണ്ട് നിന്നോ നീ. എൺപതോ
💬 Comments
View all comments