Chapter Title : അച്ചായൻ പറഞ്ഞ കഥ അർജുന്റെ റിയ കുട്ടി നിലാവ് പോലെ വന്നവൾ 2 [ഏകൻ]
എൺപത്തഞ്ചോ വയസുള്ള ഒരാളെ കൊണ്ട് പതിനെട്ടു തികയാത്ത എന്റെ മോളെ കെട്ടിക്കാൻ നോക്കിയോൾ അല്ലേ നീ."
"ആര് പറഞ്ഞു ഓൾക്ക് പതിനെട്ടു ആയില്ലെന്ന്. അന്ന് പിന്നെ നിങ്ങൾ പുതിയ ഉടുപ്പ് വാങ്ങി വന്നത് എന്തിനായിരുന്നു. "
"എന്നിട്ട് അത് കൊടുക്കാൻ സമ്മതിച്ചോ നീ. അതും നീ മേടിച്ചു വെച്ചില്ലേ? "
"അത് പിന്നെ നല്ല വല്ല ആലോചനയും വരുമ്പോൾ ഇടാം എന്ന് കരുതിയല്ലേ"
"എന്നിട്ട് ഇതാണോടി നല്ല ആലോചന. എന്നെകൊണ്ട് ഒന്നും പറയിപ്പിക്കല്ലേ "
"നിങ്ങൾ ഇത് എന്തറിഞ്ഞിട്ടാ മനുഷ്യാ.. ഒരു വലിയ വീട്, വീട്ടിൽ നിറയെ പണിക്കാർ, വീടിനു ചുറ്റും ഒരു ഏക്കർ പറമ്പ്, ഇനി ടൗണിൽ പത്തു കടമുറികൾ അതും പല നിലകൾ ഉള്ളത്. അതും പോരാഞ്ഞിട്ട് വേറെ തുണിക്കട, സ്വർണ്ണക്കട. ഇത്രയും പോരെ? നിങ്ങടെ മോൾക്ക്
"പറയുമ്പോ മുഴുവനും പറ എൺപതിനു മേലെ പ്രായം., വേറെ മൂന്നു കെട്ടിയോളുകൾ, അതിൽ ഒരുപാട് മക്കൾ, കൊച്ചുമക്കൾ, ചെറുമ്മക്കൾ, . എടി.... എടി.. അയാളുടെ മോളുടെ മോളുടെ മോള് അല്ലേ എന്റെ മോളുടെ കൂടെ പഠിച്ചത്."
"അതിനെന്താ കുറച്ചു കൊല്ലം കഴിഞ്ഞാൽ അയാള് തട്ടിപോകും. അപ്പോൾ ഈ സ്വാതെല്ലാം ആർക്കാ ? നിങ്ങടെ മോക്ക്.. അപ്പോ പിന്നെ ഓൾക്ക് വേറെ കെട്ടി സുഖായി ജീവിച്ചൂടെ.. അതിന്റെ കൂടെ നമ്മുക്കും കഴിയാലോ?"
"എന്നാ നീ നിന്റെ മോളെ കെട്ടിച്ചു കൊടുക്ക് അയാൾക്ക്.. അല്ലേ നിന്ന ഞമ്മള് മൊഴി ചൊല്ലാം. എന്നിട്ട് നീയും പോയി അയാളെ കെട്ടിക്കോ. എന്നിട്ട് സുഖായി ജീവിച്ചോ. ഞാനും എന്റെ മോളും എങ്ങനെ എങ്കിലും
💬 Comments
View all comments