Chapter Title : അച്ചായൻ പറഞ്ഞ കഥ അർജുന്റെ റിയ കുട്ടി നിലാവ് പോലെ വന്നവൾ 2 [ഏകൻ]
കഴിഞ്ഞോളം"
"നിങ്ങക്ക് പിരാന്തായ മനുഷ്യ? നിങ്ങ എന്തൊക്കെയാ പറയുന്നത്.? എന്റെ മോളോ? അത് പിന്നെ നിങ്ങടെ ആരാ.?
"അതും എന്റെ മോള് തന്നെയാടി. അതിനിപ്പോ എന്താ..? നിനക്ക് സുഖിച്ചു ജീവിച്ച പോരെ?"
"എന്നിട്ടാണോ മനുഷ്യ നിങ്ങൾ എന്റെ മോളെ അയാളെ കൊണ്ട് കെട്ടിക്കാൻ പറഞ്ഞത്.. അവൾ ചെറിയ കുട്ടിയല്ലേ?"
"അപ്പൊ നീ എന്റെ മോളെ കെട്ടിച്ചു കൊടുക്കാൻ പറഞ്ഞപ്പം ഓൾക്ക് എത്രയായിരുന്നു പ്രായം."
"എനിക്ക് കൂടുതൽ ഒന്നും പറയാൻ ഇല്ല. കണ്ടെടുത്ത് നിന്ന് സാർ ... സാർ.. സാർ വിളിച്ചു ആളുകളുടെ പിറകെ നടക്കണോ അതോ സ്വന്തം കടയുടെ മുതലാളിയായി നിക്കണോ? നിങ്ങൾ തന്നെ ആലോചിക്ക്. "
ഹസ്സൻ ആകെ ഭ്രാന്ത് പിടിച്ച പോലെ ആയി.. എന്ത് ചെയ്യണം എന്ന് അറിയാത്ത അവസ്ഥ. എത്രയാ എന്ന് വെച്ചാ വേറെ ഒരാളുടെ വീട്ടിൽ താമസിപ്പിക്കുന്നത്. അതും പ്രായപൂർത്തി ആയ പെണ്ണിനെ. അതും ഒരാണ് ഒറ്റയ്ക്ക് താമസിക്കുന്ന സ്ഥലത്ത്. ഇതറിഞ്ഞാൽ എന്റെ മോൾക്ക് നല്ലൊരു ചെറുക്കനെ വേറെ കിട്ടുമോ? ഞാൻ നാട്ടുകാരോട് എന്ത് പറയും. എന്നാൽ അതുപോലെ തന്നെ ഇത്രയും പ്രായം ഉള്ള ഒരാൾക്ക് എങ്ങനെ കെട്ടിച്ചു കൊടുക്കും.
അന്ന് രാത്രി മറ്റൊന്നും ഇല്ലാതെ കടന്നു പോയി. പിറ്റേന്ന് രാവിലെ ഹസ്സൻ ജോലിക്ക് ഇറങ്ങാൻ നേരം അയാൾ വന്നു.. ആലി... ആലി മുസ്തഫ... കൂടെ ഫൈസിയും.
"ഹസ്സൻ ജോലിക്ക് പോകാൻ ഇറങ്ങിയത് ആയിരുന്നോ?" ആലി ചോദിച്ചു.
"ആ അതേ.. ഇന്ന് ഇത്തിരി നേരത്തെ പോണം. " ഹസ്സൻ പറഞ്ഞു.
"ഞാൻ വന്ന കാര്യം അറിയായിരിക്കും അല്ലോ? ഹസ്സന്റെ മോളെ കെട്ടുന്ന
💬 Comments
View all comments