Chapter Title : അച്ചായൻ പറഞ്ഞ കഥ അർജുന്റെ റിയ കുട്ടി നിലാവ് പോലെ വന്നവൾ 2 [ഏകൻ]
കാര്യം പറയാൻ ആയിരുന്നു. " ആലി പറഞ്ഞു.
"ഇതാണോ ചെക്കൻ " ഹസ്സൻ ഫൈസിയെ ചൂണ്ടികാണിച്ചു ചോദിച്ചു.
"ഏയ്!! അല്ല. ഓൻ എനിക്ക് കൂട്ട് വന്നതാ. ഞാനാണ് ചെക്കൻ. ഇവൻ അടുത്ത മാസം വിദേശത്തു പോകും അതിനു മുൻപ് കെട്ട് നടക്കണം. ഹസ്സനോട് സുബൈദ ഒന്നും പറഞ്ഞില്ലേ? " ആലി പറഞ്ഞു. അപ്പോഴേക്കും. സുബൈദ അവിടെ വന്നു. റിയ കുട്ടിയുടെ ചെറിയുമ്മ.
"എല്ലാം ഞാൻ ഇക്കയോട് പറഞ്ഞിട്ടുണ്ട്.." സുബൈദ പറഞ്ഞു.
"പിന്നെ എന്താ സംശയം. എന്നിട്ട് ഓളെവിടെ റിയാന.. ഇന്നലെ ഇവൻ ടൗണിൽ വെച്ച് ആരുടെയോ കൂടെ ഓളെ കണ്ടെന്നു പറഞ്ഞല്ലോ ആരാ അത്?." ആലി ചോദിച്ചു.
"അത് ഓളുടെ മൂത്തുമ്മയുടെ കെട്ട്യോൻ ആയിരിക്കും. ഓൾ മൂത്തുമ്മയുടെ വീട്ടിൽ നിൽക്കാൻ പോയതാ." സുബൈദ പറഞ്ഞു.
"ആ ചിലപ്പോൾ ആയിരിക്കും.. ഇവന് അറിയാഞ്ഞിട്ട " ആലി പറഞ്ഞു.
"അപ്പൊ എങ്ങനെയാ ബാക്കി കാര്യം.. ഞങ്ങളുടെ അവസ്ഥ ഇങ്ങക്ക് അറിയാലോ. ഓളുടെ ഉപ്പക്ക് വലിയ വരുമാനം ഒന്നും ഇല്ല. ഇത്രയും ചെറിയ പെണ്ണിനെ കെട്ടിച്ചു തരുമ്പോ .. ഓളുടെ ഭാവിയും നോക്കണ്ടേ." സുബൈദ പറഞ്ഞു.
"ഞമ്മളെ കെട്ടുന്നത് തന്നെയാ ഓളുടെ ഭാവി. പിന്നെന്താ വേണ്ടത്.? കുറച്ചു സ്വത്ത്. അത് ഞാൻ ഓളെ കെട്ടുനേന്നു മുൻപ് ഓളുടെ പേരിൽ എഴുതി വെക്കും . അത് പോരെ?... ഇനി അത് എത്രയാണെന്ന് അറിയണോ... ഓള് എന്തായാലും പട്ടിണി കിടകൂല. പിന്നെ വേണെങ്കിൽ ആ വീടും ഓളുടെ പേരിൽ എഴുതി വെക്കാം.. " ആലി പറഞ്ഞു.
"അയ്യോ!! അത് മതി ഞങ്ങള് ചോദിച്ചെന്നെ ഉള്ളൂ."
💬 Comments
View all comments