Chapter Title : അച്ചായൻ പറഞ്ഞ കഥ അർജുന്റെ റിയ കുട്ടി നിലാവ് പോലെ വന്നവൾ 3[ഏകൻ]
വെച്ചു. അവളുടെ രണ്ടു കൈകൊണ്ടും എന്റെ കൈയുടെ മുകളിൽ ആയി സ്വയം കെട്ടിപ്പിടുക്കുന്നപോലെ പിടിച്ചു. അവൾ പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു.
"പണ്ട് ഇതുപോലെ എനിക്ക് പനിച്ചിരുന്നു.. അന്ന് ഞാൻ മരിച്ചു പോയേനെ. ഞാൻ പനിച്ചു വിറക്കുന്നത് കണ്ടിട്ടും ചെറിയുമ്മ തിരിഞ്ഞു നോക്കിയില്ല. അന്ന് ഉപ്പ വീട്ടിൽ ഇല്ലായിരുന്നു.
അന്ന് രാത്രി മുഴുവൻ ഞാൻ പനിച്ചു വിറച്ചു. ഒടുവിൽ രാവിലെ എപ്പോഴോ ഉപ്പ വന്നു എന്നെ ആശുപത്രിയിൽ കൊണ്ട് പോയി മൂന്നു ദിവസം അവിടെ കിടക്കേണ്ടി വന്നു.. അന്നും ഉപ്പയെ കാണാത്തത് എനിക്ക് സങ്കടം ഉണ്ടായിരുന്നു. ഡോക്ടർ പറഞ്ഞത് വൈകിയിരുന്നെങ്കിൽ ഞാൻ മരിച്ചു പോകും എന്നായിരുന്നു."
"ഏട്ടാ.. എന്നെ കുറച്ചു കൂടെ ചേർത്ത് പിടിക്കാമോ . ഏട്ടനോട് ചേർന്നു കിടക്കുമ്പോൾ എനിക്ക് നല്ല ആശ്വാസം ഉണ്ട്. എന്റെ പേടി എല്ലാം പോകുംപോലെ."
"മോള് ഒന്നും ഓർക്കേണ്ട . എല്ലാം മറന്നേക്ക്. മോൾക്ക് ഞാനുണ്ട്. മോള് ഇപ്പോൾ എന്നെ എന്താ വിളിച്ചത് ഏട്ടൻ എന്നല്ലേ ? മോൾക് ഈ ഏട്ടൻ ഉണ്ട് . എന്നും എപ്പോഴും മോളോടൊപ്പം ഈ ഏട്ടനുണ്ടാകും. . മോള് ഒന്നുകൊണ്ടും പേടിക്കേണ്ട. "
ഞാൻ അവളോട് നന്നായി ചേർന്നു കിടന്നു. എനിക്ക് ഇതൊക്കെ ആദ്യ അനുഭവം ആയിരുന്നു.
ആ സമയം ഇന്ന് എന്നോട് എന്റെ ഒരു കൂട്ടുകാരൻ പറഞ്ഞത് ഓർമ്മ വന്നു.
അവളുടെ ശരീരത്തിന്റെ ചൂട് കുറഞ്ഞു വന്നു. പനി അവളെ വിട്ട് മാറി തുടങ്ങി. ശരീരം വിയർക്കാൻ തുടങ്ങി. അവൾ തിരിഞ്ഞു കിടന്നു. എന്നെ കെട്ടിപിടിച്ചു കിടന്നു. എത്ര മുറുക്കെ കെട്ടിപ്പിച്ചിട്ടും മതിയാകാത്തത് പോലെ
💬 Comments
View all comments