0%

Chapter Title : അച്ചായൻ പറഞ്ഞ കഥ അർജുന്റെ റിയ കുട്ടി നിലാവ് പോലെ വന്നവൾ 3[ഏകൻ]

Author : VaSco Read All Parts 1.1K

തുടങ്ങി. മോളെ കുറച്ചു. എപ്പോഴെങ്കിലും ഒരു ആലോചന വന്നാൽ ഇതൊക്കെ നാട്ടുകാര് പറയില്ലേ? എന്നായാലും മോളുടെ നിക്കാഹ് ഉപ്പക്ക് നടത്തേണ്ടേ? "

"എന്നാലും ഉപ്പ!! ഞാൻ കുറച്ചു ദിവസം കൂടെ ഇവിടെ സാറിന്റെ കൂടെ കഴിഞ്ഞോട്ടെ " ഇക്കയുടെ മുന്നിൽ ഇപ്പോഴും റിയ കുട്ടി എന്നെ സാറെ എന്ന് മാത്രമേ വിളിക്കാറുള്ളൂ. അല്ലാത്തപ്പോൾ.. ഏട്ടന്നോ?? ചിലപ്പോൾ ഇക്കാന്നോ വിളിക്കും. അതും എന്റെ മടിയിൽ കയറി ഇരുന്നുകൊണ്ട് വിളിക്കും.

"അത് വേണ്ട മോളെ. കുറച്ചു ദിവസം കഴിഞ്ഞു. ഉപ്പ തന്നെ മോളെ ഇവിടെ കൂട്ടിവരാം .. അന്നേരം നിന്നോ.. ഉപ്പ വൈകുന്നേരം വരാം. " ഇക്ക തിരിച്ചു പോയി

റിയ കുട്ടി കരയാൻ തുടങ്ങി ഞാൻ അവളെ കെട്ടിപിടിച്ചു. അവളുടെ കണ്ണീർ തുടച്ചു.

"മോള് പേടിക്കേണ്ട.. ഞാൻ ഉണ്ട് കൂടെ എപ്പോഴും. ഈ ഏട്ടൻ ഉണ്ടാകും മോളുടെ കൂടെ. ഒരു ചെറിയുമ്മയും മോളെ ഒന്നും ചെയ്യില്ല. മോള് ധൈര്യമായി പോയിക്കോ.? എന്ത് വന്നാലും ഏട്ടൻ പറഞ്ഞത് പോലെ ചെയ്താമതി. "

അന്ന് രാത്രി.

"റിയകുട്ടി... ഏട്ടന്റെ.. റിയാമോളെ... മോളെ മോളെ." സോഫയിൽ ഇരുന്നു ഞാൻ വിളിച്ചു. എത്ര വിളിച്ചിട്ടും റിയകുട്ടി മിണ്ടിയില്ല. എനിക്ക് പേടിയായി. ഞാൻ എഴുനേറ്റ് അടുക്കളയിൽ പോയി. അവിടെ റിയകുട്ടിയെ കണ്ടില്ല. ഞാൻ റൂമിലും ബാത്‌റൂമിലും എല്ലാം പോയി നോക്കി എവിടേയും അവളെ കണ്ടില്ല.. അവൾ എന്റെ വിളി കേട്ടതും ഇല്ല. ഞാൻ സോഫയിൽ വന്നിരുന്നു. അപ്പോഴാണ് എനിക്ക് ഓർമ്മ വന്നത്. റിയകുട്ടി അവിടെ ഇല്ല എന്ന്. എനിക്ക് സങ്കടം തോന്നി.

അന്ന് വൈകുന്നേരം റിയകുട്ടിയേയും

💬 Comments

View all comments