0%

Chapter Title : അച്ചായൻ പറഞ്ഞ കഥ അർജുന്റെ റിയ കുട്ടി നിലാവ് പോലെ വന്നവൾ 3[ഏകൻ]

Author : VaSco Read All Parts 1.1K

കൂട്ടി ഇക്ക പോയിരുന്നു. ഞാൻ വീണ്ടും തനിച്ചായി. എനിക്ക് വല്ലാത്ത ഒറ്റപ്പെടൽ ഫീൽ ചെയ്തു. എന്തോ പ്രധാന പെട്ടത് നഷ്ട്ടമായത് പോലെ. എന്റെ കണ്ണിൽ നിന്നും കണ്ണുനീർ വന്നു. ഞാൻ അവളെ കുറച്ചു ഓർത്തു.

കഴിഞ്ഞ കുറച്ചു ദിവസം അവൾ എപ്പോഴും എന്ന പോലെ എന്റെ കൂടെ തന്നെ ഉണ്ടായിരുന്നു. എപ്പോഴും 'ഏട്ടാ ഏട്ടാ എന്ന് വിളിച്ചു.' അന്ന് പനിയെല്ലാം മാറി രണ്ടു മൂന്നു ദിവസം കഴിഞ്ഞപോൾ അവളേയും കെട്ടിപിടിച്ചു കിടക്കയിൽ കിടക്കുകയായിരുന്നു ഞാൻ. അന്ന് പനി വന്ന അന്നുമുതൽ അങ്ങനെ ആണ് ഞങ്ങൾ കിടക്കാറ്.

"ഏട്ടാ.. ഞാൻ ഏട്ടന് ഒരു കാര്യം കാണിച്ചു തരട്ടെ?" റിയകുട്ടി ചോദിച്ചു.

"അയ്യേ!!! പോ അവിടുന്ന്., എനിക്ക് നാണമാ.. " ഞാൻ പറഞ്ഞു.

"ചേ!! കള്ള ഏട്ടൻ.... അയ്യേ!! വേണ്ടാത്തത് പറയല്ലേ? "

"ഞാൻ അതിനു എന്ത് വേണ്ടാത്തതാ പറഞ്ഞത്. ഞാൻ കരുതി തുള വന്ന വല്ല ജെട്ടിയും കാണിച്ചു തരാൻ ആയിരിക്കും എന്ന്. "

"അയ്യേ!!! ഈ ഏട്ടനെ ഞാൻ ഉണ്ടല്ലോ? "

അതും പറഞ്ഞു പതിയെ എന്റെ പുറത്ത് അടിച്ചു.

"അതൊന്നും അല്ല. ഇത് വേറെ ഒരു കാര്യം ആണ്.. എന്നെ വിട് എന്നിട്ട് എഴുനേറ്റിരുന്നു കണ്ണടയ്ക്ക്." അവൾ പറഞ്ഞു. ഞാൻ എഴുനേറ്റിരുന്നു.

"ഇന്നാ നോക്ക്. നോക്കിയിട്ട് പറ എങ്ങനെ ഉണ്ടെന്ന്."

ഞാൻ കണ്ണ് തുറന്നു നോക്കി . എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല. ഒരു കണ്ണാടിയിൽ നോക്കുന്ന പോലെ ഞാൻ എന്നെത്തന്നെ അതിൽ കണ്ടു. അത്രയും മനോഹരമായി എന്നെ വരച്ചിരിക്കുന്നു. ഞാൻ ആ പേപ്പറും അവളേയും മാറി

💬 Comments

View all comments