Chapter Title : അച്ചായൻ പറഞ്ഞ കഥ അർജുന്റെ റിയ കുട്ടി നിലാവ് പോലെ വന്നവൾ 3[ഏകൻ]
ഈ കള്ളന് കൊതി കൂടും. എനിക്ക് തോന്നുമ്പോൾ ഞാൻ തരും. എന്റെ ഏട്ടന്. "
"ഏട്ടാ ഏട്ടന് ശരിക്കും എന്നെ ഇഷ്ട്ടം ആണോ? "
"ആർക്കാ മോളെ ഇഷ്ട്ടമല്ലാത്തത്. നല്ല മൊഞ്ചത്തി കുട്ടിയല്ലേ എന്റെ മോള് "
"അങ്ങനെ ആരുടേയും ഇഷ്ട്ടം എനിക്ക് വേണ്ട. എനിക്ക് എന്റെ ഏട്ടന്റെ ഇഷ്ട്ടം മാത്രം മതി. ഞാൻ ചോദിച്ചത് ഏട്ടന് എന്നെ ശരിക്കും ഇഷ്ട്ടം ആണോ എന്നാ. അതിനു മറ്റാരെയും കൂട്ട് പിടിക്കേണ്ട "
"പിന്നെ ഇഷ്ട്ടം അല്ലാതെ ? ഒരുപാട് ഇഷ്ട്ടം ആണ് ഈ മൊഞ്ചത്തി കുട്ടിയെ" "
"എന്നാ എന്നെ..." അവൾ പതിയെ പറഞ്ഞു. ആ കണ്ണിൽ എന്താണ് എന്ന് എനിക്ക് മനസ്സിലായി.
"മതി ബാക്കി പറയേണ്ട.. മോൾക്ക് നല്ലൊരു ഭാവി ഉണ്ടാകും. എന്റെ കൂടെ കൂടി അത് വെറുതെ കളയരുത്. "
"എനിക്ക് വേറെ ഒരു ഭാവിയും വേണ്ട. എനിക്ക് ഈ ഭാവി മതി. ഞാൻ ഒരു പൂച്ചക്കുട്ടിയെ പോലെ ഏട്ടന്റെ കൂടെ കഴിഞ്ഞോളം. "
"മതി മതി ഇനി ഇതും പറഞ്ഞു കരയേണ്ട. ഈ പേപ്പർ അവിടെ കൊണ്ട് പോയി വെക്ക്. നമുക്ക് അത് ഫ്രെയിം ചെയ്യാം. ഇപ്പോൾ കിടന്നു ഉറങ്ങാൻ നോക്ക്."
അവൾ ആ പേപ്പർ മാറ്റി വെച്ച് പിണങ്ങി മാറി കിടന്നു. കുറച്ചു സമയം പിണക്കം നടിച്ചു കിടന്ന അവൾ വീണ്ടും എന്റെ അടുത്ത് വന്നു എന്നെ കെട്ടിപിടിച്ചു കിടന്നു
"എന്റെ മോള് എത്ര നേരമാ പിണങ്ങി കിടക്കുക. എന്റെ മോൾക് അതിന് കഴിയുമോ? ഏട്ടനോട് പിണങ്ങാൻ?."
"സോറി ഏട്ടാ.. സോറി..
💬 Comments
View all comments