അച്ചായൻ പറഞ്ഞ കഥ അർജുന്റെ റിയ കുട്ടി നിലാവ് പോലെ വന്നവൾ 4[ഏകൻ]
നിന്നെ ഇവിടെ പൂട്ടിയിടും... പിന്നെ കല്യാണത്തിന് മാത്രമേ നിന്നെ തുറന്നു വീടു.. ഈ കല്യാണം ഞാൻ നടത്തും. ഈ കല്യാണം നടന്നാലേ ലക്ഷങ്ങൾ ആണ് കൈയിൽ വരാൻ പോകുന്നത്... അപ്പോഴാ ഓളുടെ ഒരി ഇത്... ചത്താലും കല്യാണത്തിന് സമ്മതിക്കില്ല പോലും..."
"ഇല്ല ഞാൻ സമ്മതിക്കില്ല.. എനിക്ക് വേണ്ട അയാളെ.. അയാളെ കെട്ടുന്നതിനേക്കാളും ഞാൻ മരിക്കുന്നതാണ് നല്ലത്.."
"എന്നാ പോയി ചാകടി .. ചത്തു തൊല ... മനുഷ്യൻ പത്തു കാശുണ്ടാക്കാൻ നോക്കുമ്പോഴാ ... ഓളുടെ ഒരി ഇളക്കം.. പിന്നെ നിനക്ക് ആരെയാടി വേണ്ടത്.. ഇന്നലെ കണ്ട അയാളെയോ..? നിന്റെ ഉപ്പ പറഞ്ഞു നീ ഏതോ ഒരാളുടെ ഫ്ലാറ്റിൽ ആയിരുന്നു ഇത്രയും ദിവസം നിന്നത് എന്ന്.. ഏതോ ഒരാണിൻെറ കൂടെ. അയാളുടെ കൂടെ കിടന്ന് സുഖം പിടിച്ചുപോയിക്കാണും അല്ലേ?.. ഈ കല്യാണം നടന്ന ശേഷം നീ ആരുടെ കൂടെ വേണമെങ്കിലും കിടന്നോ.. അതൊന്നും ഒരു പ്രശ്നവും അല്ല.."
"ചെറിയുമ്മ പറഞ്ഞില്ലേ ഞാൻ ഒരാളുടെ കൂടെ കിടന്നെന്ന്.
ആ ഞാൻ കിടന്നിട്ടുണ്ട്.. ഇനിയും കിടക്കും.. ഞാൻ കിടക്കുന്നുണ്ടെങ്കിൽ അയാളുടെ കൂടയേ കിടക്കൂ.. അല്ലാതെ ആരുടെ കൂടെയും ഞാൻ കിടക്കില്ല... ചത്താലും കിടക്കില്ല.."
." ഈ കല്യാണത്തിന് നീ സമ്മതിച്ചില്ലേൽ നിന്നെ ഞാൻ കൊല്ലും.. "
"ആ കൊന്നോ.... പക്ഷെ അതിന് മുൻപ് ചെറിയുമ്മയെ കൂട്ടാൻ ഇവിടെ ഇപ്പോൾ ചില ആളുകൾ വരും എന്നെ രക്ഷിക്കാനും.. കാത്തിരുന്നോ "
"ആരാടി നിന്നെ രക്ഷിക്കാൻ വരുന്നത് ., നമുക്ക് കാണാലോ"
അപ്പോഴേക്കും പുറത്ത് പോലീസ് ജീപ്പ് എത്തിയിരുന്നു.
റിയ കുട്ടി ഫോൺ വിളിച്ച ഉടനെ ഞാൻ പോലീസ് സ്റ്റേഷനിൽ വിവരം കൊടുത്തു. അവർ ഉടനെ അവിടേക്ക് പോയി.. അതോടൊപ്പം C I സാറും റാം പറഞ്ഞതനുസരിച്ചു മജിസ്‌ട്രെസ്സിന്റെ ഓഫീസിൽ നിന്നും S I ക്ക് കാൾ പോയി. മജിസ്‌ട്രേസിന്റെ മകൻ ആണ് റാം. അതോടെ കാര്യങ്ങൾ വേഗത്തിൽ നടന്നു..
അവിടെ വന്നു സുബൈദയെയും ഹസ്സനേയും. പോലീസ് കൂട്ടികൊണ്ട് പോയി. അപ്പോഴേക്കും ഞാൻ അവിടെ എത്തി റിയ കുട്ടിയേയും സുഹാനയേയും കൂട്ടി .. റിയകുട്ടിയുടെ ബാഗും ഫോണും എടുത്തു.. അവിടെ നിന്നും പുറപ്പെട്ടു. ആ സമയം റിയകുട്ടി പിടിച്ച വീഡിയോ ഞാൻ S I സാറിന് അയച്ചു കൊടുത്തു.. പിന്നെ പോലീസ് ആലിയുടെ വീട്ടിലേക്ക് പോയി .. അവിടുന്നു ആലിയേയും ഫൈസിയേയും കൂട്ടി സ്റ്റേഷനിലേക്ക് വന്നു.. ഇതാണ് ഇതുവരെ നടന്നത്.
ഞാൻ കാറിന്റെ ഡോർ തുറന്നു റിയാനയേയും സുഹാനയേയും പുറത്ത് ഇറക്കി.. അപ്പോഴേക്കും S I സാർ ഞങ്ങൾ സംസാരിക്കുന്നതിനടുത്തേക്ക് വന്നു.. ചോദിച്ചു.
"അപ്പൊ എങ്ങനെയാ കാര്യങ്ങൾ തീരുമാനം ആയോ ? അതോ കേസ് ആയി മുന്നോട്ട് പോകാൻ തന്നെ ആണോ
💬 Comments
View all comments