0%
Chapter 4

അച്ചായൻ പറഞ്ഞ കഥ അർജുന്റെ റിയ കുട്ടി നിലാവ് പോലെ വന്നവൾ 4[ഏകൻ]

Author : VaSco | Read All Parts | 👁 395 |

തീരുമാനം ?"

അത് കേട്ട ഉടനെ സുബൈദ ഓടിവന്നു റിയാനയെ പിടിച്ചു കരഞ്ഞു..പറഞ്ഞു

"മോളെ ചെറിയുമ്മയോട് ക്ഷമിക്ക് മോളെ.. മോളുടെ കാല് ചെറിയുമ്മ പിടിക്കാം... ദേ ഇവളെ കരുതി എങ്കിലും മോള് ക്ഷമിക്ക് " സുഹാനയെ കാണിച്ചു പറഞ്ഞു.

ഫൈസിയും ആലിയും അതുപോലെ മാപ്പ് പറഞ്ഞു .. മൂന്നാളും മാപ്പ് പറഞ്ഞു..

റിയാന ഹസ്സനോട് ചോദിച്ചു.

"ഞാൻ എന്താണ് ഉപ്പ ചെയ്യേണ്ടത്.. ഉപ്പ പറ അതുപോലെ ഞാൻ ചെയ്യാം.. "

"ഞാൻ പറയുന്ന പോലെ അല്ല. സാർ പറയുന്ന പോലെ മോള് ചെയ്‌തോ... ഉപ്പയും ഒരുപാട് തെറ്റ് ചെയ്തു... എല്ലാം എന്റെ പിടിപ്പ്കേട് കൊണ്ട് സംഭവിച്ചതാണ്.. അതിന് മോള് ഉപ്പയോട് ക്ഷമിക്ക്.. "

"ഉപ്പ എന്തിനാ എന്നോട് ക്ഷമ ചോദിക്കുന്നത്... ഉപ്പ എന്നോട് ഒരു കാര്യം മാത്രം പറഞ്ഞാൽ മതി... ഞാൻ സാറിന്റെ..... എന്റെ ഏട്ടന്റെ കൂടെ കഴിയുന്നതിൽ ഉപ്പക്ക് എതിർപ്പ് ഉണ്ടോ?"

"ഇല്ല മോളെ മോൾക്ക് അതാണ് ഇഷ്ട്ടം എങ്കിൽ ഉപ്പയ്ക്ക് സന്തോഷം ആണ്."

"ചെറിയുമ്മയ്ക്കോ ?"

"ഇല്ല മോളെ. ചെറിയുമ്മയ്ക്ക് ഒരെതിർപ്പും ഇല്ല."

"അപ്പോൾ സാറെ! എനിക്ക് പരാതി ഇല്ല.. ഞാൻ പരാതി പിൻവലിക്കാൻ തയ്യാറാണ്... എന്റെ ഏട്ടൻ സമ്മതിക്കുമെങ്കിൽ. "

"എന്നാ പിന്നെ പരതി അങ്ങ് പിൻവലിച്ചേക്കാം സാറെ .. " ഞാൻ പറഞ്ഞു.

എന്നാ പിന്നെ എല്ലാവരും വന്നു ഒപ്പ് ഇട്ടിട്ട് പോയി കിടന്ന് ഉറങ്ങാൻ നോക്ക്..S I സാർ പറഞ്ഞു.

ഞങ്ങൾ അകത്തേക്ക് പോയി . ഒപ്പ് ഇട്ടു പുറത്തേക്ക് വന്നു.

" ഇനി ഇതുപോലെ വല്ല പരാതിയും കിട്ടിയാൽ പിന്നെ നീയൊന്നും പുറംലോകം കാണില്ല മനസ്സിൽ ആയല്ലോ? " S I സാർ പറഞ്ഞു.

"ഇല്ല സാർ.. ഇനി ഇങ്ങനെ ഒന്നും ഉണ്ടാകില്ല .. സാർ " അവർ എല്ലാവരും പറഞ്ഞു.

"ഇനി എങ്ങനെയാ വീട്ടിലേക്ക് പോകുന്നേ.. പോലീസ് ജീപ്പിൽ കൊണ്ട് വിടണോ? " ഇക്കയോട് SI സാർ ചോദിച്ചു.

"വേണ്ട സാർ ഞാൻ പോകുന്ന വഴിയിൽ ഇറക്കികൊടുത്തോളാം. " ഞാൻ പറഞ്ഞു..

പോലീസ് സ്റ്റേഷനിൽ നിന്ന് ഞങ്ങൾ ഒരുമിച്ചാണ് ഇറങ്ങിയത്.. റിയകുട്ടി എന്റെ കൂടെ മുന്നിൽ ഇരുന്നപ്പോൾ ആലിയും ഫൈസിയും ഒഴിച്ചു ബാക്കി ഉള്ളവർ എന്റെ കാറിൽ പിറകിലെ സീറ്റിൽ ഇരുന്നു. ഫൈസിയേയും ആലിയേയും ഒരു വണ്ടി വിളിച്ചു അതിൽ പറഞ്ഞു വിട്ടു.

"ഇക്ക! ഇത് ഇവിടെയൊന്നും എത്തില്ലായിരുന്നു.. ഇക്ക ഇത്തിരി തന്റേടം കാണിച്ചിരുന്നെങ്കിൽ. ഇക്കാ ഇക്കാക്ക് ദേഷ്യം ഉണ്ടോ ഞാൻ റിയ കുട്ടിയെ കെട്ടിയതിൽ?" ഞാൻ ചോദിച്ചു.

"കെട്യോളെ ഉപ്പയെ ഉപ്പ എന്ന് വിളിക്കാതെ ഇക്ക എന്നാണോ വിളിക്കുന്നെ?" റിയ കുട്ടി ചോദിച്ചു.

"അതിന് ഇക്കയെ പണ്ടേ ഞാൻ ഇക്ക എന്നാ വിളിച്ചത്.

💬 Comments

View all comments