0%

Chapter Title : അച്ചായൻ പറഞ്ഞ കഥ അർജുന്റെ റിയ കുട്ടി നിലാവ് പോലെ വന്നവൾ 4[ഏകൻ]

Author : VaSco Read All Parts 1.7K

അതിനു വേണ്ടി വിവാഹ പ്രായം എത്തുന്നതിനു മുൻപേ പീഡനം.. കേസ് പോസ്കോ.. ആവാൻ ആണ് സാധ്യത.. "

"സാറെ പീഡനമോ "?

"ആ അതേ മാനസീകമായും,, പട്ടിണിക്കിട്ടും.. എല്ലാം പീഡനം തന്നെ. ജാമ്യം പോലും കിട്ടാൻ ചാൻസ് ഇല്ല.." .

"സാറെ ആരെകൊണ്ടെങ്കിലും വിളിച്ചു പറയിച്ചാൽ രക്ഷയുണ്ടോ സാറെ? "

"ഒരു രക്ഷയും ഇല്ല.. വിളിച്ചു പറയുന്നവർ കൂടെ തൂങ്ങും... ഇത് സി ഐ സാർ നേരിട്ട് വിളിച്ചു പറഞ്ഞു എടുത്ത കേസ് ആണ്.. പോരാത്തേന്.. മജിസ്‌ട്രേസിന്റെ ഓഫീസിൽ നിന്നുപോലും വിളിച്ചു.. സാറിന് ഇതിൽ പങ്ക് ഇല്ലെങ്കിൽ വേഗം പോയിക്കോ അല്ലെങ്കിൽ സാറും ഇതിന്റെ കൂടെ തൂങ്ങും.. "

"S I സാറുണ്ടോ.. ഒന്ന് സംസാരിച്ചു നോക്കാൻ..?"

"S I സാറില്ല... സാർ പുറത്തു പോയിരിക്കുകയാ.. ഒരു കൂട്ട് പ്രതി കൂടെ ഉണ്ട് . അവരെ പൊക്കാൻ പോയതാ.. കാണണമെങ്കിൽ ഇവിടെ എവിടെയെങ്കിലും ഇരിക്ക് സാറിപ്പോൾ എത്തും. "

"അപ്പൊ സാറെ ഇതിൽ നിന്ന് രക്ഷപെടാൻ എന്താ ഒരു വഴി. "

"ഒരു വഴിയേ ഉള്ളൂ ... കേസ് കൊടുത്ത ആളുടെ കാല് പിടിച്ചു കരഞ്ഞു പറഞ്ഞു നോക്കുക,. ചിലപ്പോൾ രക്ഷപെടാൻ കഴിഞ്ഞേക്കും.. "

ഞാൻ വീണ്ടും ഇക്കയോട് ചോദിച്ചു..

"എന്താ ഇക്ക ഈ കേൾക്കുന്നത്? നിങ്ങളും ഇതിന് കൂട്ട് നിന്നോ? എന്നാപ്പിന്നെ ജയിൽ ഒന്ന് കണ്ടിട്ട് വാ ... എത്ര കൊല്ലം കിടക്കേണ്ടിവരും എന്ന് പറയാൻ കഴിയില്ല."

ഇക്കാക്ക് ഏകദേശം കാര്യങ്ങൾ പിടികിട്ടി കാണും ഇതിന്റെ പിന്നിൽ ആരാണെന്ന്.. പക്ഷെ എങ്ങനെ കൃത്യമായി ആ സമയം

💬 Comments

View all comments