Chapter Title : അച്ചായൻ പറഞ്ഞ കഥ അർജുന്റെ റിയ കുട്ടി നിലാവ് പോലെ വന്നവൾ 4[ഏകൻ]
എപ്പോഴും കൂടെ ഉണ്ടാകാറുള്ളത്.. അവനാണ് എല്ലാം നോക്കുന്നത്. "
"അതെന്താടോ വേറെ മൂന്നെണ്ണം കെട്ടിയിട്ടും തന്നെ നോക്കാൻ ആരും ഇല്ലേ കൂടെ അത് ഒരു അതിശയം ആണല്ലോ?? ശരി തന്റെ ബാക്കി ഭാര്യമാരും മക്കളും എവിടെ "
"ആദ്യ ഭാര്യ മാത്രമേ എന്റെ കൂടെ ഉള്ളൂ.. ബാക്കി രണ്ടു പേരും അവരുടെ വീട്ടിലാണ് ഉള്ളത്. "
"അപ്പോൾ മക്കളോ? മക്കൾ ആരും കൂടെ ഇല്ലേ? മകളും മകളുടെ മകളും ഒക്കെ ഉണ്ടല്ലോ? എത്ര മക്കൾ ഉണ്ട് തനിക്ക്?
"പതിനഞ്ചു മക്കൾ. അതിൽ കൂടുതലും പെൺമക്കൾ ആണ്.
അവരൊക്കെ ഭർത്താക്കാൻമാരുടെ വീട്ടിലും വിദേശത്തും ഒക്കെ ആണ് സാർ. .. എന്റെ കൂടെ ഫൈസി മാത്രമേ ഉള്ളൂ . അവരൊക്കെ ചിലപ്പോൾ വരും വന്നപോലെ പോകും. അത്രയേ ഉള്ളൂ സാർ .. ആദ്യ ഭാര്യക്ക് സുഖം ഇല്ലാത്തതാണ് "
"അപ്പോൾ ആൺ മക്കളോ?"
" അവരെല്ലാവരും വിദേശത്താണ് ".
അപ്പോഴേക്കും ഫൈസി അവിടെ വന്നു.
"സാർ ഞാൻ.."
"നീയാണോടാ ഈ ഫൈസി. "
"അതേ സാർ.. എന്താണ് സാർ... ഞങ്ങളെ എന്തിനാണ് സാർ.. "
"അതൊക്കെ പറയാം .. സാറിനെന്താ ജോലി ബ്രോക്കർ ആണോ? ഈ പ്രായത്തിൽ ഉള്ള ഉപ്പാപ്പയെ പെണ്ണ് കെട്ടിക്കാൻ. "
"അയ്യോ!!" അല്ല സാർ ആ സ്ത്രീ ആണ് എല്ലാം പറഞ്ഞു ശരിയാക്കിയത്.. ആ സ്ത്രീ ആണ് ഇങ്ങനെ ഒരു ആലോചന കൊണ്ട് വന്നത്. ഞാൻ കൂടെ നിന്നന്നെ ഉള്ളൂ. "
"ആരാടോ ആ സ്ത്രീ ? എന്താടോ അവരുടെ പേര്..?. "
"സാഹിന... ആ
💬 Comments
View all comments