0%

Chapter Title : അച്ചായൻ പറഞ്ഞ കഥ അർജുന്റെ റിയ കുട്ടി നിലാവ് പോലെ വന്നവൾ 4[ഏകൻ]

Author : VaSco Read All Parts 1.7K

മുസ്തഫ" ആലി പറഞ്ഞു.

"തനിക്കു എത്ര വയസ്സായി? S I സാർ ചോദിച്ചു.

"എൺപത് വയസ്സായി സാർ" ആലി പറഞ്ഞു.

"ഇയാളുടെ വിവാഹം കഴിഞ്ഞതാണോ? " S I സാർ ചോദിച്ചു.

"അത് സാർ " ആലി പരുങ്ങി കളിച്ചു.

"എന്താടോ തനിക്കു ചെവി കേൾക്കില്ലേ? "

"കേൾക്കും സാർ "

"പിന്നെ എന്താടോ ഉത്തരം പറഞ്ഞാൽ..."

"കഴിഞ്ഞു സാർ . "

"എന്നിട്ട്! അവര് ഇപ്പോൾ ജീവിച്ചിരിപ്പില്ലേ? "

"ഉണ്ട് സാർ "

"പിന്നെ എന്താടോ ഇപ്പോൾ? വേറെ ഒരു പെണ്ണിനെ കെട്ടാൻ കാര്യം. അതും പതിനെട്ടു വയസ്സ് മാത്രം പ്രായം ആയ പെണ്ണിനെ? താൻ ഡൈവോഴ്‌സ് ആയതാണോ ?"

"അല്ല സാർ! എന്റെ കൂടെ തന്നെ ഉണ്ട് "

"എന്നിട്ടാണോടാ റാസ്കൽ .. പതിനെട്ടു വയസുള്ള കൊച്ചുപെണ്ണിനെ കെട്ടാൻ നടക്കുന്നത്? "

"പ്രായം ആയിവരികയല്ലേ സാർ അപ്പോൾ ഒരു സഹായത്തിനു?

"അതിന് .. ഇനിയും കെട്ടണോടാ തനിക്ക്... മുൻപ് കെട്ടിയതൊന്നും പോരെ തന്നെ നോക്കാൻ.?

എത്രാമത്തെ കെട്ടാണെടോ ഇത്?"

"നാലാമത്തെ "

"പന്ന പട്ടി കഴുവേറിട മോനെ .. എന്നിട്ടും നിനക്ക് കൊച്ചു പെണ്ണിനെ തന്നെ വേണം കെട്ടാൻ അല്ലേടാ നാറി.. "

"ആരാടാ തന്റെ കൂടെ ഉള്ള ആ ചെക്കൻ?"

"എന്റെ മകളുടെ മകളുടെ മകനാണ്..

S I സാർ കോൺസ്റ്റബിളിനോട് പറഞ്ഞു.

"വിളിക്കടോ അവനെ.." അതിന് ശേഷം ആലിയോട് ചോദിച്ചു.

"അവനാണോ തനിക്കു എല്ലാത്തിനും കൂട്ടുനിൽക്കുന്ന കൂട്ട് പ്രതി?

"അയ്യോ! അല്ല സാർ എനിക്ക് പ്രായം ആയി വരുന്നത് കൊണ്ട്. അവനാണ്

💬 Comments

View all comments