0%

Chapter Title : അച്ചായൻ പറഞ്ഞ കഥ അർജുന്റെ റിയ കുട്ടി നിലാവ് പോലെ വന്നവൾ 4[ഏകൻ]

Author : VaSco Read All Parts 1.7K

എടുത്തു.

ഹലോ സാർ!!

എത്തി സർ..

ഇപ്പോൾ എത്തിയതേ ഉള്ളൂ ..

ആ ഉണ്ട് സർ... നോക്കി ചെയ്‌തോളാം സർ

ഉണ്ട്.. സർ.. ആലി മുസ്തഫ..

ശരി സർ... ചെയ്യാം സർ..

സ്റ്റേഷനിൽ നിന്നും തന്റെ മേലുദ്യോഗസ്ഥനോട് S I സംസാരിക്കുകയായിരുന്നു..

"അർജുൻ സാർ അല്ലേ ? C I സാർ വിളിച്ചിരുന്നു.. സാർ ഇത് കേസ് ആക്കണോ? അയാൾക്ക് പത്തെൺപത് വയസുണ്ട് ഇനി ഈ പ്രായത്തിൽ വെറുതെ ബുദ്ധിമുട്ടിക്കണോ? "

"ഈ പ്രായത്തിലും കൊച്ചു പിള്ളാരെ കെട്ടാൻ നടക്കുന്നത് കാണുന്നില്ലേ സാർ. പിന്നെ എന്താ വേണ്ടത്"

"അതും ശരിയാണ്.. ഒന്ന് ശരിക്കും പേടിപ്പിച്ചു വിട്ടാൽ മതിയോ.?.. ഈ പ്രായത്തിൽ അവരെ ബുദ്ധിമുട്ടികാം.. പക്ഷെ ഇതിന് പിറകെ ആ പെണ്ണും സാറും കോടതിയും മറ്റും കയറി ഇറങ്ങേണ്ടേ? മാത്രമല്ല പത്രങ്ങളും മറ്റും വെറുതെ വിടുമോ? അവർ പല കഥകളും ഉണ്ടാക്കില്ലേ? ഇവിടെ ഇപ്പോൾ വേറെ ഒന്നും സംഭവിച്ചില്ലലോ? "

S I സാർ എന്നോട് ചോദിച്ചു.

"സാറെ എനിക്ക് അങ്ങനെ ആരെയും ബുദ്ധിമുട്ടിക്കാൻ ആഗ്രഹം ഇല്ല. പക്ഷെ അവൾക്ക് ഇനിയെങ്കിലും സമാധാനമായി ജീവിക്കാൻ കഴിയണം... മാത്രമല്ല ഇനി ആരോടും ഇവർ ഇങ്ങനെ പെരുമാറാൻ പാടില്ല. " ഞാൻ പറഞ്ഞു..

"അതാണ് ഞങ്ങളുടെയും ആഗ്രഹം എന്തായാലും.. എന്തായാലും ഞാൻ സംസാരിക്കട്ടെ..? "

S I സാർ പറഞ്ഞു.. പിന്നെ കോൺസ്റ്റബിളിനെ വിളിച്ചു.. ആലിയെ കൊണ്ട് വരാൻ പറഞ്ഞു.

"സാർ... " ആലി വന്നു വിളിച്ചു.

"എന്താടോ തന്റെ പേര്? " S I സാർ ചോദിച്ചു.

"ആലി... ആലി

💬 Comments

View all comments