0%

Chapter Title : അച്ചായൻ പറഞ്ഞ കഥ അവളുടെ ലോകം എന്റെയും 2 [ഏകൻ]

Author : VaSco Read All Parts 590

പിടിച്ചെങ്കിലും സമ്മതിപ്പിക്കും. ഞാൻ എന്തെങ്കിലും വാങ്ങി കൊടുത്താൽ ചേച്ചി പിന്നെ ഒന്നും പറയില്ല. മാത്രവുമല്ല ഇപ്പോൾ അന്നമോൾ എന്റെ കൂടെ ബൈക്കിൽ ആണ് ഞായറാഴ്ച പള്ളിയിൽ പോകുന്നത്. അത് കഴിഞ്ഞു ഒരു കറക്കം. ഒരു ഐസ്ക്രീം ഇതാണ് ഞായറാഴ്ച പതിവ്. ചില ദിവസം ഞങ്ങൾ ബീച്ചിലും പോകും. അന്നമോളെപോലെ തന്നെ നിത്യമോൾക്കും കുഞ്ഞൂസിനും എന്നെ വലിയ ഇഷ്ട്ടം ആണ്. അവർ പറയുന്ന എന്തിനും ഞാൻ അവരുടെ കൂടെ നിൽക്കും അവരുടെ കൂടെ കളിക്കും. അപ്പോൾ ഞാനും അവരെപോലെ ഒരു കുട്ടിയാവും.

അതുകണ്ടു ചേച്ചി പറയും. "പോത്തുപോലെ വളർന്നിട്ടെന്താ കാര്യം ഇപ്പോഴും കുട്ടിക്കളി മാറിയിട്ടില്ല. ചെറിയ കുട്ടിയാണെന്ന ഇപ്പോഴും വിചാരം. ഇവനെ പിടിച്ചു എങ്ങനെ പെണ്ണ് കെട്ടിക്കാന "

ചില സമയം ചേച്ചി പള്ളിയിൽ പോകുന്നത് എന്റെ കൂടെ ബൈക്കിൽ ആണ്. അതുപോലെ എന്തെങ്കിലും വാങ്ങിക്കാൻ ഉണ്ടെങ്കിൽ എന്നെയും കൂട്ടി ബൈക്കിൽ മാർക്കറ്റിൽ പോകും.

ശമ്പളം കിട്ടിയാലും ചിലപ്പോൾ ചേച്ചി എനിക്ക് പോക്കറ്റ് മണി തരും. ഞാൻ പുറത്ത് പോകുമ്പോൾ എന്റെ പോക്കറ്റിൽ വച്ചുതരും.. വേണ്ട എന്ന് പറഞ്ഞാൽ ആദ്യം ദേഷ്യപ്പെടും പിന്നെ കരയും.

ഇപ്പോൾ ഒരു വർഷം ആയി ഞാൻ ഇവിടെ വന്നിട്ട് അതിനിടയിൽ ഓണവും വിഷുവും ക്രിസ്മസും ഈസ്റ്ററും പെരുന്നാളും അന്നമോളുടെ പിറന്നാളും അങ്ങനെ പല ആഘോഷങ്ങളും കടന്നു പോയി . എല്ലാം വളരെ സന്തോഷത്തോടെ ഞങ്ങൾ ആഘോഷിച്ചു. എന്താഘോഷം വന്നാലും ചേച്ചി എനിക്ക് ഡ്രെസ്സ് എടുത്തു തരും. ഇപ്പോൾ എന്റെ ഡ്രസ്സ്‌ മുഴുവൻ ചേച്ചി എടുത്തു തന്നതാണ്.

അന്ന് ഒരു ദിവസം ഞാൻ അച്ചായനോട്

💬 Comments

View all comments